IPL 2020 RR vs KKR | കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു; ജയം തുടരാൻ രാജസ്ഥാൻ
- Published by:user_49
Last Updated:
ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു
ഐപിഎൽ 12 ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ കൊൽക്കത്ത നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. പഞ്ചാബിനെതിരെ കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുന്ന ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഇന്ന് ഇറങ്ങുന്നത്. ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന കരുത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് എതിരെ 200 റണ്‍സിന് മുകളില്‍ രാജസ്ഥാന്‍ കുറിച്ചിരുന്നു.
Also Read: IPL 2020 | അടുത്ത എംഎസ് ധോണിയോ? എംസ്ഡിയുമായുള്ള താരതമ്യത്തെ കുറിച്ച് സഞ്ജുവിന് പറയാനുള്ളത്
advertisement
കൊല്‍ക്കത്ത ആദ്യതവണ മുംബൈയോടു ദയനീയമായി പരാജയയപ്പെട്ടെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ വിജയിച്ചിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്:
ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (നായകന്‍, വിക്കറ്റ് കീപ്പര്‍), ഇയാന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീവ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി.
രാജസ്ഥാൻ റോയൽസ്:
ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത് (നായകന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ശ്രേയസ് ഗോപാല്‍, അങ്കിത് രജ്പൂത്, ജയദേവ് ഉനദ്ഘട്ട്.
Location :
First Published :
September 30, 2020 7:58 PM IST