ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് ഫിൽഡിൽ നൽകിയ ആദരത്തിനാണ് യഷസ്വി ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയത്. ഫീൽഡിൽ ധോണിയെ കാണുമ്പോൾ തൊഴുകൈയ്യുമായി നിൽക്കുന്ന യഷസ്വി ജയ്സ്വാളിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ധോണിയെ മുഖാമുഖം കാണുമ്പോൾ ബഹുമാനത്തിന്റെ അടയാളമായി യഷസ്വി ജയ്സ്വാൾ കൈകൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ്സ്വാള്‍ ധോണിക്ക് നൽകുന്ന ആദരത്തെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
വളരെ എളിയ പശ്ചാത്തലത്തിൽ നിന്ന് വരുന്ന താരമാണ് ജയ്സ്വാൾ. ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി അണ്ടർ 19 ലോകകപ്പിലേക്ക് കടക്കുന്നതിന് മുമ്പ് ജീവിതത്തിൽ വളരെയേറെ കഷ്ടങ്ങൾ അനുഭവിച്ചിരുന്ന താരമായിരുന്നു അദ്ദേഹം. ഐസിസി അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒരു സെഞ്ച്വറി നേടി. കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാനായിരുന്നു ജയ്സ്വാൾ.
ഇതിനു പിന്നാലെയാണ് ജയ്സ്വാൾ രാജസ്ഥാനിലൂടം ഐപിഎല്ലിലേക്ക് വന്നത്. അരങ്ങേറ്റ മത്സരത്തിൽ വെറും ആറ് റൺസ് എടുത്ത് ജയ്സ്വാൾ പുറത്തായി. എന്നാൽ ധോണിക്ക് നൽകിയ ആദരത്തിലൂടെ ജയ്സ്വാൾ താരമായിരിക്കുകയാണ്.