IPL 2020| സഞ്ജുവിന്റെ വെടിക്കെട്ടിൽ സീസണിലെ കൂറ്റൻ സ്കോറുമായി രാജസ്ഥാൻ; ചെന്നൈക്ക് 217 റൺസ് വിജയ ലക്ഷ്യം
- Published by:Gowthamy GG
- news18-malayalam
Last Updated:
32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മികച്ച പിന്തുണയുമായി നിന്നു. 47 പന്തിൽ 69 റൺസാണ് സ്മിത്തിൻറെ സമ്പാദ്യം. അവസാന ഓവറിലെ ജേഫ്ര ആർച്ചറിൻറെ പ്രകടനവും ശ്രദ്ധേയമായി.
ഷാർജ: മലയാളി താരം സഞ്ജു വി സാംസണിന്റെ മികച്ച പ്രകടനത്തിൽ ഐപിഎൽ 13ാം സീസണിലെ കൂറ്റൻ സ്കോറുമായി രാജസ്ഥാൻ റോയൽസ്. 32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മികച്ച പിന്തുണയുമായി നിന്നു. 47 പന്തിൽ 69 റൺസാണ് സ്മിത്തിൻറെ സമ്പാദ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് 216 റൺസ് നേടി. അവസാന ഓവറിലെ ജേഫ്ര ആർച്ചറിൻറെ പ്രകടനവും ശ്രദ്ധേയമായി.
ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യഷസ്വി ജയ്സ്വാൾ രാജസ്ഥാൻ ആരാധകരെ നിരാശരാക്കി. ആറ് പന്തിൽ ആറ് റൺസ് എടുത്ത ജയ്സ്വാളിനെ ദീപക് ചാഹർ പുറത്താക്കി. തുടർന്നാണ് സഞ്ജു എത്തിയത്. പിന്നാലെ നടന്നത് ശരിക്കുമൊരു വെടിക്കെട്ട് തന്നെയായിരുന്നു. സഞ്ജുവിന് മികച്ച പിന്തുണയുമായി സ്റ്റീവും നിന്നതോടെ രാജസ്ഥാൻ സ്കോർ കുതിച്ചു. സഞ്ജുവിനെ പുറത്താക്കി രാജസ്ഥാൻറെ കുതിപ്പ് തടഞ്ഞത് ലുംഗി എൻഗിഡിയായിരുന്നു.
തുടർന്നങ്ങോട്ട് രാജസ്ഥാൻറെ വിക്കറ്റ് കൊഴിയുകയായിരുന്നു. ഡേവിഡ് മില്ലർ റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ റോബിൻ ഉത്തപ്പ 9 പന്തിൽ 5 റൺസെടുത്ത് പുറത്തായി. പുതുമുഖം രാഹുൽ ടെവാദിയ സാംകറൻ പുറത്താക്കി. അതേ ഓവറിൽ തന്നെ റയാൻ പരാഗിന്റെ വിക്കറ്റും നഷ്ടമായി. 19ാം ഓവറിൽ സ്റ്റീവൻ സ്മിത്തിനെയും സാം കറൻ പുറത്താക്കി.
advertisement
അവസാന ഓവറിൽ ജേഫ്ര ആർച്ചർ നടത്തിയ മിന്നൽ പ്രകടനമായിരുന്നു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ ജേഫ്ര സിക്സർ പറത്തി. ചെന്നൈക്കു വേണ്ടി സാംകറൻ മൂന്നു വിക്കറ്റും ദീപക് ചാഹർ, എൻഗിഡി, ചൗള എന്നിവർ ഒരോ വിക്കറ്റുകള്‍ വീതവും നേടി.
Location :
First Published :
September 22, 2020 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| സഞ്ജുവിന്റെ വെടിക്കെട്ടിൽ സീസണിലെ കൂറ്റൻ സ്കോറുമായി രാജസ്ഥാൻ; ചെന്നൈക്ക് 217 റൺസ് വിജയ ലക്ഷ്യം


