മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. നെറ്റ് റൺറേറ്റ് കുറവായതിനാൽ മുന്നോട്ടുപോകണമെങ്കില്‍ ജയങ്ങൾ വേണം. മുന്‍നിര ബാറ്റര്‍മാരുടെ മങ്ങിയ ഫോമാണ് മുംബൈയുടെ തലവേദന. സ്ഥിരതയില്ലായ്‌മയാണ് രാജസ്ഥാന്റെ പ്രശ്നം
എവിന്‍ ലൂവിസും യശസ്വി ജെയ്‍സ്വാളും പവര്‍പ്ലേയിലുടനീളം ക്രീസിലുറച്ചാൽ റൺനിരക്ക് ഉയരും. രണ്ടാം പാദത്തിൽ സഞ്ജു സാംസൺ കൂടുതൽ പക്വതയോടെ കളിക്കുന്നതും പ്രതീക്ഷ കൂട്ടുന്നു. എങ്കിലും മുംബൈയുടെ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ബൗളിംഗ് മികവുണ്ടോയെന്ന് കണ്ടറിയണം. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്.
advertisement
Also Read- IPL 2021 | 'ക്യാച്ച് കളഞ്ഞ ആളോട് നന്ദിയുണ്ട്, വിക്കറ്റ് പോയി എന്നാണ് കരുതിയത്': ഷിംറോണ്‍ ഹെട്‌മെയര്‍
20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.
ഇന്നലെ നടന്ന മത്സരത്തില്‍ സീസണിലെ പത്താം ജയത്തോടെ ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഡൽഹിയുടെ കുതിപ്പ്. ചെന്നൈയുടെ 136 റൺസ് രണ്ടുപന്ത് ശേഷിക്കേ ഡൽഹി മറികടക്കുകയായിരുന്നു.
നാലാമത്തെ സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണു നടക്കുന്നത്. അവശേഷിക്കുന്ന സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളാണു പൊരുതുന്നത്. ബാംഗ്ലൂരിനോട് ഏറ്റ തോൽവിയോടെ പഞ്ചാബ് കിങ്സിന്റെ സാധ്യതകൾ അസ്തമിച്ചു. 13 കളികൾ പൂർത്തിയാക്കിയ അവർക്ക് 10 പോയിന്റ് മാത്രമാണുള്ളത്. ചെന്നൈയുമായുള്ള അവസാന കളി ജയിച്ചാലും 12 പോയിന്റ് മാത്രമേ കിട്ടൂ. 12 പോയിന്റുള്ള കൊൽക്കത്തയേക്കാൾ നെറ്റ് റൺറേറ്റിൽ പഞ്ചാബ് പിന്നിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ടൂർണമെന്റിന് പുറത്തായിക്കഴിഞ്ഞു.
Also Read- മത്സരത്തിനിടെ സാക്ഷിയുടെ മടിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ധോണിയുടെ മകള്‍ സിവ; ചിത്രം വൈറല്‍
രാജസ്ഥാൻ റോയൽസിന് അവസാന രണ്ടു കളികളിൽ വിജയിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്താനാവൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് രാജസ്ഥാന്റെ അവസാന കളികൾ. രാജസ്ഥാനെ തോൽപിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫിലെത്താനാകും. മികച്ച റൺറേറ്റുള്ളതാണ് കൊൽക്കത്തയ്ക്ക് മുൻതൂക്കം നൽകുന്നത്. 10 പോയിന്റുള്ള മുംബൈയ്ക്ക് അടുത്ത രണ്ടു കളികൾ മികച്ച റൺറേറ്റിൽ ജയിച്ചാൽ മാത്രമേ പ്ലേഓഫിലെത്താനാകൂ. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് മുംബൈയുടെ അവസാന മത്സരങ്ങൾ.

