'അച്ഛന്റെ ടീം ജയിക്കണേ'! ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ സാക്ഷിയുടെ മടിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ധോണിയുടെ മകള്‍ സിവ; ചിത്രം വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
കൈ കൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുന്ന സിവയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. കഴുത്തില്‍ ഒരു മഞ്ഞനിറത്തിലുള്ള വിസിലും കാണാം.
ഐപിഎല്ലില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാമതെത്തിയത്. 137 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.
അവസാന നിമിഷം വരെ നെഞ്ചിടിപ്പേറിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. സ്റ്റേഡിയത്തിലുള്ള കാണികളും ഡഗ്ഔട്ടിലുള്ള താരങ്ങളും അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്യാമറ കണ്ണുകള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയുടെയും മകള്‍ സിവയുടെയും അടുത്തേക്ക് തിരിഞ്ഞത്.
കൈ കൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുന്ന സിവയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. കഴുത്തില്‍ ഒരു മഞ്ഞനിറത്തിലുള്ള വിസിലും കാണാം. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം സിവ തന്നെയായിരുന്നു. അവസാന ഓവറിലാണ് സിവയുടെ പ്രാര്‍ത്ഥന. അച്ഛന്റെ ടീം ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന സിവയെ ആരാധകരും വളരെപെട്ടെന്ന് ഏറ്റെടുത്തു.
advertisement
M S Dhoni daughter Ziva Dhoni praying for #CSK win .. #DCvCSK #IPL2021 pic.twitter.com/UeS14rse0S
— 🅒︎🅡︎🅘︎🅒︎🄲🅁🄰🅉🅈 𝗠𝗥𝗜𝗚𝗨™ 🇮🇳❤️ (@CricCrazyMrigu) October 4, 2021
മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ്ല്‍ 136 റണ്‍സെടുത്തത്. 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ആറാമനായി ക്രീസിലെത്തിയ ധോണി ബൗണ്ടറിയോ, സിക്സറോയില്ലാതെ 27 ബോളില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
advertisement
മറുപടി ബാറ്റിങ്ങില്‍ 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെട്മെയര്‍(18 പന്തില്‍ 28*) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ടീമിനായി പൃഥ്വി ഷാ തന്റെ പതിവ് ശൈലിയില്‍ തുടങ്ങി വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തില്‍ 18 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റണ്‍സാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളില്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി.
advertisement
27 റണ്‍സ് കൂട്ടുകെട്ട് ധവാനും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതില്‍ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റണ്‍സ് ആയിരുന്നു. 20 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം റിഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ അക്സര്‍ പട്ടേലിനെ ഒരറ്റത്ത് നിര്‍ത്തി ഷിമ്രോണ്‍ ഹെട്മെയര്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷയായി. രണ്ട് ഫോറും ഒരു സിക്സും പറത്തി ഹെട്മെയര്‍ 18 പന്തില്‍ നേടിയ 28 റണ്‍സ് ഒടുവില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. നിര്‍ണായക സമയത്ത് ഹെട്മെയര്‍ നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമായതില്‍ ഒരു കാരണമായത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അച്ഛന്റെ ടീം ജയിക്കണേ'! ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ സാക്ഷിയുടെ മടിയിലിരുന്ന് പ്രാര്‍ത്ഥിച്ച് ധോണിയുടെ മകള്‍ സിവ; ചിത്രം വൈറല്‍