ഇന്നലത്തെ മത്സരത്തിൽ കൊൽക്കത്ത ബൗളർ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ പൃഥ്വി 11 ഫോറും മൂന്ന് സിക്‌സുമാണ് ഇന്നിങ്‌സില്‍ നേടിയത്. ഇന്നലത്തെ പ്രകടനത്തോടെ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായാണ് പല ആരാധകരും താരത്തിൻ്റെ ബാറ്റിങ്ങിനെ ഉപമിക്കുന്നത്.
മത്സരത്തിൽ ഡൽഹി അനായാസ വിജയം നേടിയത് ഈ പ്രകടനത്തിൻ്റെ ബലത്തിൽ ആയിരുന്നു. ഇന്നലത്തെ ബാറ്റിങ് പ്രകടനത്തിന് ശേഷം താരത്തിന് പ്രശംസകളുടെ കുത്തൊഴുക്ക് ആയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ ആയ സാക്ഷാൽ വീരേന്ദര്‍ സെവാഗ്.
advertisement
തന്‍റെ കരിയറില്‍ ഒരിക്കല്‍പോലും തനിക്ക് ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്താനായിട്ടില്ല, പക്ഷേ പൃഥ്വി അത് സാധിച്ചിരിക്കുന്നു എന്നാണ് സെവാഗ് പറഞ്ഞത്. 'ഒരോവറിലെ ആറ് പന്തിലും ബൗണ്ടറി നേടിയെന്ന് പറഞ്ഞാല്‍ കൃത്യമായി ഫീൽഡിലെ ഗ്യാപ് കണ്ടെത്തി കളിച്ചു എന്നാണ്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ നേരിടുന്ന ആറ് പന്തും ബൗണ്ടറി കടത്താന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പരാമവധി 18-20 റൺസ് മാത്രമേ എനിക്ക് നേടാനായിട്ടുള്ളൂ. ഞാന്‍ ഒരിക്കലും ഒരോവറില്‍ ആറ് ഫോറോ ആറ് സിക്‌സോ നേടിയിട്ടില്ല. അത് നേടാന്‍ വളരെ മികച്ച ടൈമിങ് വേണം. എങ്കില്‍ മാത്രമെ ഫീൽഡിലെ ഗ്യാപ് കണ്ടെത്താനാവു'- സെവാഗ് പറഞ്ഞു.
Also Read- IPL 2021 | പൃഥ്വി 'ഷോ'! കൊല്‍ക്കത്തയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം; ഡല്‍ഹിയ്ക്ക് ഏഴ് വിക്കറ്റ് ജയം
കളിക്കുന്ന കാലത്ത് നേരിടുന്ന ആദ്യ പന്ത് മുതല്‍ ബൗളറെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന താരമാണ് സെവാഗ്. 2011ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ആദ്യ ബോളുകളെല്ലാം ബൗണ്ടറി കടത്തിയിട്ടുള്ള താരമാണ് സെവാഗ്. വിക്കറ്റ് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടാതെ കടന്നാക്രമിച്ച് കളിക്കാന്‍ കഴിയുന്നു എന്നതാണ് സെവാഗിനെ ലോകത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ എന്ന വിശേഷത്തിലേക്കെത്തിച്ചത്. സെവാഗിന്റെ പിൻഗാമിയായി വിശേഷിപ്പിക്കാവുന്ന തരത്തിലാണ് പൃഥ്വി ഷായും കളിച്ച് മുന്നേറുന്നത്.
ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. കളിക്കാനെത്തിയാല്‍ മറ്റൊന്നും ചിന്തിക്കുന്നില്ല. ശിവം മാവിക്കെതിരേ അവന്‍ ഇത്തരമൊരു ശ്രമം നടത്തിയത് അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചുള്ള അനുഭവസമ്പത്തിന്റെ കരുത്തിലാണ്. ആശിഷ് നെഹ്‌റയെ നെറ്റ്‌സിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപാട് തവണ ഞാന്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ആറ് ബൗണ്ടറി നേടാന്‍ സാധിച്ചിട്ടില്ല. മനോഹരമായ ഇന്നിങ്‌സിന് വലിയ അഭിനന്ദനം പൃത്ഥ്വി ഷാ'-സെവാഗ് കൂട്ടിച്ചേര്‍ത്തു.
Summary- Virendar Sehwag praises Prithvi Shah on hitting six boundaries in six balls in an over, says that he himself was unable to such thing during his career
