നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | പൃഥ്വി 'ഷോ'! കൊല്‍ക്കത്തയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം; ഡല്‍ഹിയ്ക്ക് ഏഴ് വിക്കറ്റ് ജയം

  IPL 2021 | പൃഥ്വി 'ഷോ'! കൊല്‍ക്കത്തയ്ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം; ഡല്‍ഹിയ്ക്ക് ഏഴ് വിക്കറ്റ് ജയം

  155 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖാര്‍ ധവാനും കാഴ്ചവെച്ചത്. ആദ്യവിക്കറ്റില്‍ 132 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്

  പൃഥ്വി ഷാ

  പൃഥ്വി ഷാ

  • Share this:
   കൊല്‍ക്കത്തയ്‌ക്കെതിരെ അനായാസ ജയം സ്വന്തമാക്കി പന്തും സംഘവും. കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. 41 പന്തില്‍ നിന്നും 11 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയും താരം സ്വന്തം പേരിലാക്കി.

   155 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖാര്‍ ധവാനും കാഴ്ചവെച്ചത്. ആദ്യവിക്കറ്റില്‍ 132 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. പതിനാലം ഓവറില്‍ ധവാനെ പുറത്താക്കിക്കൊണ്ട് കമ്മിന്‍സാണ് ഇവരുടെ കൂട്ടുകെട്ട് തകര്‍ത്തത്. 47 പന്തില്‍ നിന്നും 46 റണ്‍സാണ് ധവാന്‍ നേടിയത്. സ്‌കോര്‍ 146ല്‍ എത്തിയപ്പോഴാണ് പൃഥ്വി ഷാ മടങ്ങിയത്. വിജയത്തിന് നാല് റണ്‍സ് അകലെ എട്ട് പന്തില്‍ നിന്നും 16 റണ്‍സെടുത്ത നായകന്‍ പന്തും പുറത്തായി. ഒടുവില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബൗണ്ടറിയിലൂടെഡല്‍ഹി വിജയം നേടി.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സ് നേടിയത്. ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനായിരുന്നില്ല. സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ നിതിഷ് റാണയെ കൂടാരം കയറ്റി. പകരമെത്തിയ രാഹുല്‍ ത്രിപാടി 19 റണ്‍സുമായി മടങ്ങി. ശേഷമെത്തിയ നായകന്‍ മോര്‍ഗനും, നരേയ്നും കടുത്ത നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഡക്കായാണ് ഇരുവരും പുറത്തായത്. രണ്ട്‌പേര്‍ക്കും ഇത് മോശം സീസണാണ്.

   ശുഭ്മാന്‍ ഗില്ലിന്റെയും, ആന്‍ഡ്രേ റസലിന്റെയും സംഭാവനകളുടെ മികവിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട നിലയില്‍ എത്തിയത്. 38 പന്തില്‍ 43 റണ്‍സാണ് ഗില്‍ നേടിയത്. റസലിനു തുടക്കത്തില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അവസാന നിമിഷങ്ങളില്‍ ആളിപ്പടരുകയായിരുന്നു. 27 പന്തില്‍ നിന്നും നാല് സിക്‌സറും 2 ബൗണ്ടറികളും സഹിതം 45 റണ്‍സാണ് താരം നേടിയത്.

   അമിത് മിശ്രയുടെ പകരക്കാരനായെത്തിയ ലളിത് യാദവ് ഡല്‍ഹിക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അക്‌സര്‍ പട്ടേലും ഡല്‍ഹിക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടി.
   Published by:Jayesh Krishnan
   First published:
   )}