TRENDING:

ഐപിഎൽ പുനരാരംഭിക്കാൻ നീക്കം; സെപ്റ്റംബർ പകുതിയോടെ യുഎഇയിൽ ആരംഭിച്ചേക്കും

Last Updated:

60 മത്സരങ്ങൾ ഉള്ള ടൂർണമെൻ്റിൽ ആകെ 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇവ പെട്ടെന്ന് തീർക്കാൻ വേണ്ടിയാണ് ഒരു ദിവസം രണ്ട് മത്സരം വച്ച് നടത്താൻ ബിസിസിഐ ഒരുങ്ങുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്‍ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്ത് ബിസിസിഐ. പുനരാരംഭിക്കുന്ന ടൂർണമെൻ്റ് യുഎഇയില്‍ വെച്ച് തന്നെ നടക്കുമെന്ന് ഉറപ്പായി. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ലഭിക്കുന്ന വിവരം അനുസരിച്ച് സെപ്റ്റംബർ 18 അല്ലെങ്കില്‍ 19നായിരിക്കും രണ്ടാം ഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുക. കൂടുതലും ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതമുണ്ടാകും. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സീസണ്‍ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് വരുന്നതിനാൽ താരങ്ങൾക്ക് അതിനുവേണ്ടി ഒരുങ്ങാനുള്ള സമയം കൂടി നൽകാൻ വേണ്ടിയാണ് ബിസിസിഐ ടൂർണമെൻ്റ് പെട്ടെന്ന് തീർക്കാൻ നോക്കുന്നത്.
IPL
IPL
advertisement

ഒക്ടോബര്‍ 9 അല്ലെങ്കില്‍ 10നായിരിക്കും ഐപിഎല്‍ ഫൈനല്‍. 60 മത്സരങ്ങൾ ഉള്ള ടൂർണമെൻ്റിൽ ആകെ 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇവ പെട്ടെന്ന് തീർക്കാൻ വേണ്ടിയാണ് ഒരു ദിവസം രണ്ട് മത്സരം വച്ച് നടത്താൻ ബിസിസിഐ ഒരുങ്ങുന്നത്. നേരത്തെ, ചില ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മേയ് നാലിനായിരുന്നു ഐപിഎല്‍ നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചത്.

Also Read-ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യക്കാരൻ; തെറ്റ് ചൂണ്ടിക്കാണിച്ച് ആരാധകർ; ട്രോൾ മഴ

advertisement

ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ ബാക്കിയുള്ള മല്‍സരങ്ങള്‍ ഇവിടെ നടത്താന്‍ കഴിയില്ലെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇംഗ്ലണ്ട്, യുഎഇ എന്നിവയായിരുന്നു വേദികളിലായി പരിഗണിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ‍ യുഎഇയില്‍ തന്നെ നടത്തി പരിചയമുള്ളതിനാൽ ഈ സീസണിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ യുഎഇ തിരഞ്ഞെടുത്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ചയുണ്ടായേക്കും.

ഐപിഎൽ വീണ്ടും നടത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഫ്രാഞ്ചൈസികളുമായി ബിസിസിഐ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബർ മൂന്നാം വാരത്തോടെ യുഎഇയില്‍ നടത്താന്‍ ധാരണയായത്. സെപ്തംബര്‍ 18, 19 തിയ്യതികള്‍ ശനിയും ഞായറുമാണ്. അതിനാല്‍ ഇവയിലൊരു ദിവസം രണ്ടാംഘട്ടം പുനരാരംഭിക്കാനാണ് ആലോചിക്കുന്നതെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ഫൈനല്‍ ഒക്ടോബര്‍ 9 അല്ലെങ്കില്‍ 10 തിയ്യതിയിലായിരിക്കും. ഇതും ശനി, ഞായര്‍ ദിവസങ്ങളാണ്. 10 ഡബിള്‍ ഹെഡ്ഡറുകള്‍ മത്സരങ്ങളാണ് ഉണ്ടാവുക. രണ്ടു ക്വാളിഫയര്‍, ഒരു എലിമിനേറ്റര്‍, ഫൈനല്‍ എന്നിവയുള്‍പ്പെടെ ഏഴു മല്‍സരങ്ങള്‍ രാത്രിയായിരിക്കുമെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

advertisement

Also Read-രഞ്ജിയിൽ തിളങ്ങിയിട്ടും ടെസ്റ്റ്‌ ടീമിലേക്ക് പരിഗണിച്ചില്ല; നിരാശ പ്രകടമാക്കി ജയദേവ് ഉനദ്‌ഘട്ട്

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഓഗസ്റ്റിൽ തുടങ്ങി സെപ്റ്റംബറിലാണ് പരമ്പര അവസാനിക്കുക.

പരമ്പര കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഐപിഎൽ കളിക്കുന്ന ഇന്ത്യന്‍ താരങ്ങൾ യുഎഇയിലേക്കു തിരിക്കും. ഇംഗ്ലണ്ടിലെ ബയോ ബബിൾ നിലനിര്‍ത്തിയാവും ഇന്ത്യ യുഎഇയിലേക്കു പോവുക. മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്കു ഒരേ ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെയാവും ഐപിഎല്ലില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ യാത്ര തിരിക്കുക. കരീബിയന്‍ പ്രീമിയര്‍ ലീഗിനു ശേഷം വിന്‍ഡീസ് താരങ്ങള്‍ ദുബായിലെത്തും.

advertisement

അതേസമയം, സെപ്റ്റംബറിൽ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ടൂർണമെന്റിൽ കളിക്കുന്നതിനാൽ ഇവരെ കൂടാതെ ടൂർണമെന്റ് നടത്തുക അസാധ്യമാകും. കൂടാതെ ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ ഐപിഎല്ലിനായി താരങ്ങളെ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാകാനും സാധ്യത കുറവാണ്. ഇത്തരം വെല്ലുവിളികൾ എല്ലാം തരണം ചെയ്ത് എല്ലാവർക്കും അനുയോജ്യമായ തരത്തിൽ ബിസിസിഐ എങ്ങനെയാവും ടൂർണമെൻ്റ് നടത്തുക എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: IPL to take place in September third week at UAE, to be completed within three weeks

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
ഐപിഎൽ പുനരാരംഭിക്കാൻ നീക്കം; സെപ്റ്റംബർ പകുതിയോടെ യുഎഇയിൽ ആരംഭിച്ചേക്കും
Open in App
Home
Video
Impact Shorts
Web Stories