സീസണിലെ ആദ്യം ജയം തേടി ഹൈദരാബാദ് ഇറങ്ങുമ്പോൾ രണ്ടാം മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ അത് തുടരാൻ തന്നെയാവും ലക്ഷ്യമിടുന്നത്. എല്ലാ ടീമുകളും രണ്ടു വീതം മത്സരം കളിച്ച് കഴിഞ്ഞപ്പോൾ ഒരു ജയം പോലും നേടാൻ കഴിയാത്ത ടീം ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരബാദാണ്.
Also Read-രവീന്ദ്ര ജഡേജ ഉയർന്ന ഗ്രേഡിന് അർഹൻ; ബിസിസിഐ വാർഷിക കരാറിനെ വിമർശിച്ച് മെക്കൽ വോൺ
ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോൾ കണക്കുകളിൽ ഇരു ടീമിനും തുല്യ ശക്തിയാണ്. 16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ എട്ട് മത്സരങ്ങളിൽ വീതം ഇരു ടീമും ജയിച്ചു നിൽക്കുന്നു. മുംബൈക്ക് അഞ്ച് തവണ ചാമ്പ്യന്മാരായ വമ്പ് പറയാനുണ്ടെങ്കിലും ഹൈദരാബാദിനെ നിസ്സാരരായി കാണാൻ കഴിയില്ല. മത്സര കണക്കുകൾ നോക്കുമ്പോൾ ഹൈദരാബാദിനെതിരെ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. 178 റണ്‍സാണ് ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍. 87 റണ്‍സിന് പുറത്തായതാണ് മുംബൈയുടെ ചെറിയ സ്‌കോര്‍. ഹൈദരാബാദിന്റെത് 96 റൺസും.
advertisement
മികച്ച ബൗളിങ് നിരയുണ്ടായിട്ടുപോലും വിജയിക്കാനാകാത്തത് ഹൈദരബാദിന് തലവേദന തന്നെയാണ്. ബാറ്റ്സ്മാൻമാർ ഫോമിലേക്കുയരാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. ക്യാപ്റ്റൻ ഡേവിഡ് വാർണർ കഴിഞ്ഞ കളിയിൽ ഫോമിലേക്ക് തിരിച്ചു വന്നെങ്കിലും മധ്യനിരയിൽ ബാറ്റ്സ്മാൻമാർക്ക് താളം കണ്ടെത്താൻ കഴിയാത്തത് അവരുടെ തോൽവിക്ക് കാരണമാവുന്നു. ജയിച്ചു എന്ന് ഉറപ്പിച്ച മത്സരമാണ് കഴിഞ്ഞ വട്ടം ഹൈദരാബാദ് തോറ്റത്. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കും സ്ഥിരതയില്ലായ്മയുമാണ് കഴിഞ്ഞ മത്സരത്തിൽ അവർക്ക് തിരിച്ചടിയായത്.
മറുവശത്ത് ആദ്യ മത്സരത്തിലെ മോശം ബൗളിങ്ങിൻ്റെ കേട് തീർക്കും വിധത്തിൽ ആയിരുന്നു രണ്ടാം മത്സരത്തിൽ മുംബൈ ബൗളർമാരുടെ പ്രകടനം. രാഹുൽ ചാഹറും ജസ്പ്രീത് ബുംറയും മികച്ച ഫോമിലാണ്. ലോകോത്തര ബാറ്റിങ് നിരയുണ്ടായിട്ടും സൂര്യകുമാർ യാദവ് മാത്രമാണ് പേരിനോത്ത പ്രകടനം ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. വെടിക്കെട്ട് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കീറൺ പൊള്ളാർഡും ഫോമിലേക്കെത്താത്തത് മുംബൈയ്ക്ക് തലവേദന പകരുന്നു.
Summary : Mumbai Indians won the toss and decided to bat first against Sunrisers Hyderabad.
