TRENDING:

IPL 2021 MI vs RR|നിർണായക മത്സരത്തിൽ തകർന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റിങ് നിര; മുംബൈയ്ക്ക് 91 റണ്‍സ് വിജയലക്ഷ്യം

Last Updated:

നാല് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകര്‍ത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാര്‍ജ: ഐ പി എല്ലില്‍ നിർണായക മത്സരത്തിൽ മോശം ബാറ്റിങ് പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 90 റണ്‍സ് മാത്രം. ഈ സീസണിലെ ഷാര്‍ജയിലെ ഏറ്റവും ചെറിയ സ്‌കോറാണിത്. രാജസ്ഥാൻ നിരയിൽ അഞ്ചുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. 24 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
News18 Malayalam
News18 Malayalam
advertisement

നാല് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് കോള്‍ട്ടര്‍ നൈല്‍ 4 വിക്കറ്റ് വീഴ്ത്തിയത്. ബുംറ രണ്ടു വിക്കറ്റെടുത്തു.

എവിന്‍ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് നല്ല തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ ജെയ്‌സ്വാള്‍ പുറത്തായതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. 12 (9) റണ്‍സെടുത്ത ജെയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍ നൈലാണ് മടക്കിയത്. പിന്നാലെ 24 (19) റണ്‍സെടുത്ത എവിന്‍ ലൂയിസിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി.

advertisement

Also Read- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി; കാരണം യുകെയിലെ ക്വറന്റീൻ മാനദണ്ഡം

ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ ജെയിംസ് നീഷാം പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ വിജയ ശില്‍പി ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. മൂന്ന് റണ്‍സെടുത്ത ദുബെയേയും നീഷാമാണ് മടക്കിയത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്പിനും പിടിച്ചുനില്‍ക്കാനായില്ല. നാലു റണ്‍സ് മാത്രമെടുത്ത താരത്തെ കോള്‍ട്ടര്‍ നൈലാണ് മടക്കിയത്. രാഹുല്‍ തെവാട്ടിയ (12), ശ്രേയസ് ഗോപാല്‍ (0), ചേതന്‍ സക്കറിയ (6) എന്നിവരും പിന്നാലെ മടങ്ങി.

advertisement

നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആറാമതും മുംബൈ ഏഴാം സ്ഥാനത്തുമാണ്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ ടീമുകള്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുംബൈയും രാജസ്ഥാനും കൊല്‍ക്കത്തയുമാണ്.

20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 MI vs RR|നിർണായക മത്സരത്തിൽ തകർന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റിങ് നിര; മുംബൈയ്ക്ക് 91 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories