കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി; കാരണം യുകെയിലെ ക്വറന്റീൻ മാനദണ്ഡം
- Published by:Rajesh V
- news18-malayalam
Last Updated:
വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലണ്ടന്‍: 2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം. യു കെ സര്‍ക്കാരിന്റെ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് നരീന്ദർ ബത്രയോട് ഫെഡറേഷന്റെ തീരുമാനം ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനാന്ത്രോ നിങ്ഗൊമ്പം അറിയിച്ചു.
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യു കെ അംഗീകാരം നല്‍കാത്തത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വറന്റീന്‍ പാലിക്കണമെന്ന് യു കെ അറിയിച്ചത്.
advertisement
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിനും (ജൂലൈ 28-ഓഗസ്റ്റ് 8) ഹാംഗ്‌ഷോ ഏഷ്യൻ ഗെയിംസ് (സെപ്റ്റംബർ 10-25) നും ഇടയിൽ 32 ദിവസത്തെ ഇടവേള മാത്രമേ ലഭിക്കുള്ളൂവെന്ന് ഹോക്കി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ യുകെയിലേക്ക് കളിക്കാരെ അയയ്ക്കാൻ കഴിയില്ലെന്നും ഹോക്കി ഇന്ത്യ കൂട്ടിച്ചേർത്തു.
അടുത്ത മാസം ഭുവനേശ്വറിൽ നടക്കുന്ന ഹോക്കി പുരുഷ ജൂനിയർ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ നീക്കം. ഈ വർഷം ആദ്യം ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരുന്നു. ഹോക്കി ടീം തിങ്കളാഴ്ച ബെംഗളൂരു സായിയിൽ പരിശീലനം പുനരാരംഭിച്ചു.
advertisement
ഈ വർഷം ഡിസംബറിൽ ധാക്കയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2022 ജൂലൈയിൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്, 2022 സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവയാണ് പുരുഷ ഹോക്കി ടീമിന് മുന്നിലുള്ള ഷെഡ്യൂളുകള്‍. പാരീസ് ഒളിമ്പിക്സ് 2024 -ന് മുമ്പ് 2023 ജനുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചേക്കാവുന്ന ലോകകപ്പിലും ഇന്ത്യൻ ടീം പങ്കെടുക്കും.
English Summary: Indian men’s and women’s hockey team will not be part of the 2022 Commonwealth Games in Birmingham after pulling out of the event citing COVID-19 concerns and mandatory 10-day quarantine in United Kingdom, news agency PTI reported on Tuesday. Hockey India president Gyanandro Ningombam communicated the federation’s decision to Indian Olympic Association (IOA) President Narinder Batra.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 8:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി; കാരണം യുകെയിലെ ക്വറന്റീൻ മാനദണ്ഡം



