ഐപിഎല്‍ വിട്ട് ന്യൂസിലന്‍ഡ് താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ് എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഹെത്ത് മില്‍സ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ കളിക്കാർ നാടുകളിലേക്ക് മടങ്ങിയേക്കും എന്ന സാഹചര്യം നില നിൽക്കുമ്പോഴാണ് ന്യൂസിലൻഡ് ടീം നിലപാട് വ്യക്തമാക്കിയത്. ഐ പി എല്‍ ബയോ ബബിളിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ഇടമെന്നാണ് ഹെത്ത് മില്‍സ് വിശേഷിപ്പിച്ചത്. താരങ്ങള്‍ അവിടെ തുടരുന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഉചിതമായ തീരുമാനമെന്ന് തനിക്ക് തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കി.
advertisement
കെയ്‌ന്‍ വില്യംസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, കെയ്‌ല്‍ ജാമീസണ്‍, മിച്ചല്‍ സാന്‍റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖ ന്യൂസിലന്‍ഡ് താരങ്ങള്‍ ഐപിഎല്‍ പതിനാലാം സീസണില്‍ കളിക്കുന്നുണ്ട്. മുന്‍ ന്യൂസിലൻഡ് നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് പരിശീലകനായും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.
'ഐ പി എല്‍ ഫ്രാഞ്ചൈസികളിലും ബയോ-ബബിള്‍ സംവിധാനങ്ങളിലും അവര്‍ പൂര്‍ണ സുരക്ഷിതരാണ്. ഇന്ത്യ വിടണമെന്ന് അവരാരും ഇതുവരെ ആവശ്യപ്പെട്ടില്ല. ഒരു ഹോട്ടലില്‍ നാല് ടീമുകളാണുള്ളത്. ഹോട്ടല്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയുമാണ്. എന്നാല്‍ ഒരു സിറ്റിയില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പി പി ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യണം എന്നത് മാത്രമാണ് വെല്ലുവിളി'- ഹെത്ത് മില്‍സ് കൂട്ടിച്ചേര്‍ത്തു.
നിക്ഷ്പക്ഷമായ ആറ് വേദികളിൽ മെയ് 30 വരെയാണ് ഐ പി എൽ നടക്കുന്നത്. എന്നാൽ ഒരു സിറ്റിയിൽ നിന്നും മറ്റൊരു സിറ്റിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും ന്യൂസിലൻഡ് താരങ്ങൾ ആരും തന്നെ ഇതുവരെയും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ സീനിയർ സ്പിന്നർ ആർ അശ്വിൻ മഹാമാരി സമയത്ത് കുടുംബത്തോടൊപ്പം ചേരുന്നതിനു വേണ്ടി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
News summary: NZ players 'anxious' but feel safe in bubbles, none of them want to leave IPL.
