IPL 2021 | ഗിൽ റൺസ് കണ്ടെത്താൻ പാടുപെടുന്നു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പുതിയ ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു മാറ്റം വരികയാണെങ്കിൽ ആരെയൊക്കെയാണ് ഓപ്പണിങ്ങില്‍ ഇറക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
കിരീടവരൾച്ചക്ക് അന്ത്യം കുറിക്കാൻ വേണ്ടി ഐപിഎല്ലിന്റെ 14ാം സീസണിൽ ഒരുങ്ങിയിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവർ പ്രതീക്ഷിച്ച തുടക്കം നേടിയെടുക്കാൻ കഴിഞ്ഞില്ല. ആറ് മത്സരത്തില്‍ നാല് തോല്‍വിയും രണ്ട് ജയവുമാണ് ടീമിന് ലഭിച്ചത്. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ നിരാശപ്പെടുത്തുന്നു. സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. കെകെആറിന്റെ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആറ് മത്സരത്തില്‍ നിന്ന് 89 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സഹ ഓപ്പണറായ നിതീഷ് റാണ ആദ്യ മത്സരങ്ങളിൽ നന്നായി കളിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ അതേ പ്രകടനം ആവർത്തിക്കാൻ കഴിയാതെ പോകുന്ന അവസ്ഥയാണുണ്ടായത്. ടീമിൻ്റെ ഓപ്പണർമാർ എന്ന നിലയിൽ ഇരുവരും ചേർന്ന് നൽകുന്ന മികച്ച തുടക്കമാണ് മൽസരത്തിൽ ടീമിൻ്റെ ഗതി നിർണയിക്കുക.
ഇതുവരെയുള്ള മത്സരങ്ങളിൽ ഇരുവർക്കും അത്തരത്തിൽ ഒരു ഗംഭീര തുടക്കം നൽകാൻ കഴിയാത്ത സാഹചര്യത്തില്‍ കെകെആറിന്റെ ഓപ്പണിങ്ങില്‍ മാറ്റം അനിവാര്യമാണ്. ഇപ്പോഴിതാ അങ്ങനെ ഒരു മാറ്റം വരികയാണെങ്കിൽ ആരെയൊക്കെയാണ് ഓപ്പണിങ്ങില്‍ ഇറക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ ത്രിപാഠി,സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.
നിതീഷ് റാണ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയാല്‍ രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കാം. ഇത് പവർ പ്ലേ ഓവറുകൾ പരമാവധി മുതലാക്കാന്‍ കെകെആറിനെ സഹായിക്കുമെന്നാണ് ഗവാസ്‌കറിന്റെ വിലയിരുത്തല്‍. ഇരുവരും തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മധ്യനിരയില്‍ സുനില്‍ നരെയ്‌ന് തിളങ്ങാന്‍ സാധിക്കുന്നില്ല. ഓപ്പണിങ്ങില്‍ നേരത്തെ തന്നെ മികവ് കാട്ടിയിട്ടുള്ള നരെയ്‌ന് ഇത്തവണയും അവസരം ലഭിച്ചാല്‍ ഒരു പക്ഷെ തിളങ്ങാന്‍ സാധിച്ചേക്കും.
advertisement
രാഹുല്‍ ത്രിപാഠിയും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. 6 മത്സരത്തില്‍ നിന്ന് 168 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പവര്‍പ്ലേ ഉപയോഗപ്പെടുത്തി കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് ശൈലിയാണ് രാഹുലിന്റേത്. അത് മുതലാക്കാന്‍ കെകെആറിനാവുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കാന്‍ കെകെആറിന് സാധിച്ചിരുന്നു. ത്രിപാഠിയുടെയും നായകന്‍ ഓയിന്‍ മോർഗൻ്റേയും മികച്ച പ്രകടനങ്ങളുടെ ചുവടു പിടിച്ചാണ് കൊൽക്കത്ത വിജയത്തിലെത്തിയത്. നായകൻ മോർഗൻ നല്ലൊരു ഇന്നിംഗ്സ് കളിച്ചത് കെകെആറിന് വലിയ പ്രതീക്ഷ നല്‍കുന്നു.
advertisement
മുൻ നിരയില്‍ പെട്ടെന്ന് വിക്കറ്റ് പോകുന്നതും റൺ നിരക്ക് കുറയുന്നതും മധ്യനിരയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ആന്ദ്രെ റസല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സും ബാറ്റിങ് മികവ് കാട്ടുന്നുണ്ട് എന്നത് കെകെആറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുൻ നിരയുടെ സ്ഥിരതയോടെയുള്ള പ്രകടനം വരും മത്സരങ്ങളില്‍ കെകെആറിന് അനിവാര്യമാണ്. പ്രത്യേകിച്ചും ടൂർണമെൻ്റ് അതിൻ്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ. ഇനിയുള്ള മത്സരങ്ങളിൽ ജയം നേടിയില്ലെങ്കിൽ ടീമിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുക തന്നെ ചെയ്യും.
advertisement
ബൗളിംഗിൽ ഡെത്ത് ഓവറുകളിൽ റൺസ് വിട്ടു കൊടുക്കുന്നതിൽ കൂടി ടീം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവച്ചത്. ഇതേ പ്രകടനം തുടർന്നുള്ള മത്സരങ്ങളിലും തുടരാൻ കഴിഞ്ഞാൽ അത് കെ കെ ആറിന് അവരുടെ കിരീടപ്പോരട്ടത്തിൽ മുതൽക്കൂട്ടാവും.
Summary- Sunil Gavaskar comes out with a new opening pair for KKR their current openers are struggling
Location :
First Published :
April 27, 2021 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഗിൽ റൺസ് കണ്ടെത്താൻ പാടുപെടുന്നു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പുതിയ ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കർ



