TRENDING:

IPL 2021 | ഗംഭീര തിരിച്ചുവരവ് നടത്തി ജയദേവ് ഉനദ്കട്; ഡൽഹിക്ക് നേടാനായത് 147 റൺസ്

Last Updated:

ഡൽഹിക്കായി ക്യാപ്റ്റൻ ഋഷഭ് പന്ത് അർധസെഞ്ചുറി നേടിയെങ്കിലും രാജസ്ഥാന്‍റെ തകർപ്പൻ ബൗളിംഗിൽ ഡൽഹി ബാറ്റിംഗ് നിര തകർന്നടിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഡൽഹി 147 റൺസ് സ്കോർ ചെയ്തത്. ഡൽഹിക്കായി ക്യാപ്റ്റൻ ഋഷഭ് പന്ത് അർധസെഞ്ചുറി നേടിയെങ്കിലും രാജസ്ഥാന്‍റെ തകർപ്പൻ ബൗളിംഗിൽ ഡൽഹി ബാറ്റിംഗ് നിര തകർന്നടിഞ്ഞു. മൂന്ന് വിക്കറ്റ് നേടിയ ജയദേവ് ഉനദ്കടിന്‍റെ പ്രകടനമാണ് ഡൽഹി നിരയെ തകർത്തത്.
advertisement

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്ദേവ് ഉനദ്കട് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ച് പന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ രണ്ടോവറിൽ അഞ്ചുറൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡൽഹി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഉനദ്കട് ശിഖർ ധവാനെ പുറത്താക്കി. 11 പന്തുകളിൽ നിന്നും 9 റൺസെടുത്ത താരത്തെ തകർപ്പൻ ക്യാച്ചിലൂടെ നായകൻ സഞ്ജു സാംസൺ പുറത്താക്കി. ഉനദ്കടിനെ സ്‌കൂപ്പ് ചെയ്യാനുള്ള ധവാന്‍റെ ശ്രമം പാളിപ്പോയി. വലത്തോട്ട് ഡൈവ് ചെയ്ത സഞ്ജു അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് കയ്യിൽ ഒതുക്കി. ഇതോടെ 3.1 ഓവറിൽ 16 ന് രണ്ട് എന്ന സ്കോറിലേക്ക് ഡൽഹി വീണു.

advertisement

Also Read- IPL 2021 | സ്റ്റോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ കളത്തിലിറക്കി രാജസ്ഥാന്‍ റോയൽസ്

പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേർന്ന് ഡൽഹി ഇന്നിങ്സ് മുന്നോട്ട് നയിച്ചെങ്കിലും സ്കോറിങ്ങിന് വേഗം കുറഞ്ഞു. വൈകാതെ രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ആറാം ഓവറിലെ അവസാന പന്തിൽ മികച്ച ഒരു സ്ലോ ബോളിലൂടെ രഹാനെയെ ഉനദ്കട്ട് തന്നെ പിടിച്ച് പുറത്താക്കി.

advertisement

പിന്നാലെ ക്രീസിലെത്തിയ സ്റ്റോയിനിസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ സ്ലോ ബോളിലേക്ക് ബാറ്റ് വച്ച താരം ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങി. ലളിത് യാദവ് (20) മോറിസിന്റെ പന്തില്‍ മിഡ് ഓണില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി പുറത്തായി. ടോം കറന്‍ (21) മുസ്തഫിസുറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ആര്‍ അശ്വിന്‍ (7) റണ്ണൗട്ടായി. ക്രിസ് വോക്‌സ് (15), കഗിസോ റബാദ (9) എന്നിവര്‍ പുറത്താവാതെ നിന്നു.

ഡൽഹി ഇന്നിങ്സിൽ 20 ഫോറുകൾ പിറന്നെങ്കിലും ഒരു സിക്സ് പോലും കാണാനുള്ള ഭാഗ്യം ആരാധകർക്ക് ഉണ്ടായില്ല. വമ്പൻ അടിക്കാർ നിറഞ്ഞ ഡൽഹി ടീമിനെതിരെ സിക്സർ വഴങ്ങിയില്ല എന്നത് സഞ്ജുവിനും ടീമിനും നേട്ടമായി.

advertisement

നേരത്തെ, ഇരുടീമുകളും രണ്ട് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. തുടർച്ചയായി രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം സഞ്ജുവിന്‍റെ കൂടെ നിന്നു. രാജസ്ഥാൻ നിരയിൽ പരുക്കേറ്റ ബെൻ സ്റ്റോക്സിന് പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിന് പകരം ജയ്ദേവ് ഉനദ്കട്ടും ടീമിൽ ഇടം പിടിച്ചു. ഡൽഹി ക്യാപിറ്റൽസിൽ അമിത് മിശ്രയ്ക്ക് പകരം ലളിത് യാദവും ഷിംറോൺ ഹെറ്റ്മെയറിന് പകരം കഗിസോ റബാഡയും ടീമിൽ ഇടം നേടി. ലളിത് യാദവിന് ഇത് അരങ്ങേറ്റ മത്സരം കൂടിയായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Jayadev Unadkat's three wicket scalp restricts Delhi Capitals at 147 runs

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഗംഭീര തിരിച്ചുവരവ് നടത്തി ജയദേവ് ഉനദ്കട്; ഡൽഹിക്ക് നേടാനായത് 147 റൺസ്
Open in App
Home
Video
Impact Shorts
Web Stories