IPL 2021 | സ്റ്റോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ കളത്തിലിറക്കി രാജസ്ഥാന്‍ റോയൽസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഓള്‍റൗണ്ടറല്ലെങ്കിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് മില്ലര്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടം പുരോഗമിക്കുന്നു. ഈ സീസണില്‍ പരുക്ക് കാരണം ഏറ്റവും കൂടുതൽ വലയുന്ന ടീമായി രാജസ്ഥാന്‍ മാറിയിരിക്കുന്നു. നേരത്തെ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ട്മുമ്പായി ടീമിന്റെ കുന്തമുനയായ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെ നഷ്ടമായ അവർക്ക് ആദ്യ മത്സരം കഴിഞ്ഞപ്പോൾ തന്നെ ബെന്‍ സ്റ്റോക്‌സിനെയും നഷ്ടമായി. ഓള്‍റൗണ്ടറായ സ്‌റ്റോക്‌സിന്റെ അഭാവം നികത്തുക എളുപ്പമല്ലെങ്കിലും ഡൽഹിക്കെതിരെ ആരെയാവും സ്‌റ്റോക്‌സിന്റെ പകരക്കാരനായി രാജസ്ഥാൻ ഇറക്കുക എന്നത് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറാണ് സ്റ്റോക്‌സിന്റെ പകരക്കാരനായി പ്ലേയിങ് ഇലവനിൽ എത്തിയത്. ഓള്‍റൗണ്ടറല്ലെങ്കിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് മില്ലര്‍. സമീപകാലത്തായി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയും അദ്ദേഹം തിളങ്ങിയിരുന്നു. മികച്ച ഫീല്‍ഡര്‍ കൂടിയായ മില്ലര്‍ പരിചയസമ്പന്നനായ താരം കൂടിയാണ്.
ഐപിഎല്ലിൽ മികച്ച ബാറ്റിങ് റെക്കോർഡാണ് താരത്തിനുള്ളത്. കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ എത്തിയ താരം അതിനു മുൻപ് പഞ്ചാബിന്‍റെ ഭാഗമായിരുന്നു. പഞ്ചാബിന് വേണ്ടി ഒരുപാട് അവിസ്മരണീയ പ്രകടനങ്ങളാണ് താരം നടത്തിയിട്ടുള്ളത്. ഐ പി എല്ലിലെ വേഗമേറിയ സെഞ്ചുറികൾ എടുത്താൽ അതിൽ മൂന്നാം സ്ഥാനം മില്ലർ 38 പന്തിൽ നേടിയ സെഞ്ചുറിക്കാണ്. അതിനാലാണ് രാജസ്ഥാന്‍ മുഖ്യ പരിഗണന മില്ലറിന് നല്‍കുന്നത്. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.
ഡേവിഡ് മില്ലർ ക്വാറന്‍റീൻ പൂര്‍ത്തിയാക്കി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആദ്യ മത്സരത്തിൽ നിർഭാഗ്യം കൊണ്ട് തോറ്റ രാജസ്ഥാന് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ ജോസ് ബട്‌ലര്‍ ഓപ്പണര്‍ ആയി ഇറങ്ങും. മാനന്‍ വോറ തന്നെയാവും ഓപ്പണിങ്ങിലെ പങ്കാളി. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് വേറെ മാറ്റങ്ങളൊന്നും രാജസ്ഥാന്‍ വരുത്തിയില്ല.
advertisement
യുവ പേസര്‍ ചേതന്‍ സക്കറിയ തന്‍റെ ആദ്യ മത്സരത്തില്‍ തന്നെ രാജസ്ഥാനായി തിളങ്ങിയിരുന്നു. പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റ് നേടിയ താരം ഒരു തകർപ്പൻ ക്യാച്ചും സ്വന്തമാക്കി ഫീൽഡിംഗിലും മികച്ചു നിന്നു. ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ആദ്യ മത്സരത്തിലെ അവസാന ഓവറുകളിൽ കളി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. 16.25 കോടിക്ക് ടീമിലെത്തിച്ച മോറിസ് പഞ്ചാബിനെതിരെ ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇരുവരും ശക്തമായി തിരിച്ചുവരേണ്ടത് വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന് അത്യാവശ്യമാണ്.
advertisement
രാഹുല്‍ തെവാട്ടിയ സ്പിന്നറായി തുടരും. അതേസമയം ശ്രേയസ് ഗോപാലിനെ ഒഴിവാക്കിയിട്ടുണ്ട്. ശിവം ദുബെയ്ക്കും ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. സഞ്ജു സാംസണിന്റെ തകർപ്പൻ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സഞ്ജു രണ്ടാം മത്സരത്തിലും മികവ് തുടർന്നാൽ മത്സരത്തിൽ വിജയം നേടാൻ രാജസ്ഥാന് സഹായകമാവും.
summary- Miller likely to play for Rajasthan Royals in the match against Delhi Capitals in replacement. of the injured all rounder Ben Stokes.
Location :
First Published :
April 15, 2021 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | സ്റ്റോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ കളത്തിലിറക്കി രാജസ്ഥാന്‍ റോയൽസ്


