TRENDING:

IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു; സ്റ്റോക്സിന് പകരം മില്ലർ, ഡൽഹി നിരയിൽ റബാഡയും

Last Updated:

രാജസ്ഥാൻ നിരയിൽ പരുക്കേറ്റ ബെൻ സ്റ്റോക്സിന് പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിന് പകരം ജയ്ദേവ് ഉനദ്കട്ടും ടീമിൽ ഇടം പിടിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളും രണ്ട് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങുന്നത്. തുടർച്ചയായി രണ്ടാം മത്സരത്തിലും ടോസ് ഭാഗ്യം സഞ്ജുവിൻ്റെ കൂടെ നിന്നു.
advertisement

രാജസ്ഥാൻ നിരയിൽ പരുക്കേറ്റ ബെൻ സ്റ്റോക്സിന് പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിന് പകരം ജയ്ദേവ് ഉനദ്കട്ടും ടീമിൽ ഇടം പിടിച്ചു. ഡൽഹി ക്യാപിറ്റൽസിൽ അമിത് മിശ്രയ്ക്ക് പകരം ലളിത് യാദവും ഷിംറോൺ ഹെറ്റ്മെയറിന് പകരം കഗിസോ റബാഡയും ടീമിൽ ഇടം നേടി. ലളിത് യാദവിന് ഇത് അരങ്ങേറ്റ മത്സരം കൂടിയാണ്.

പുതു നായകന്മാരുടെ ഏറ്റുമുട്ടൽ കൂടിയാണ് ഈ മത്സരം. രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിക്കുന്നത് മലയാളി താരമായ സഞ്ജു സാംസണും ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ഋഷഭ് പന്തുമാണ്. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് സഞ്ജുവും സംഘവും ഇറങ്ങുന്നതെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഡിസിയുടെ ലക്ഷ്യം.

advertisement

Also Read- IPL 2021| ടീമുകൾ പരിഗണിക്കാത്തിരുന്നത് മാനസികമായി തളർത്തി; മനസ്സ് തുറന്ന് ഹർഷൽ പട്ടേൽ

ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിന്റെയും പന്തിന്റെയും കന്നി ഐ പി എല്‍ സീസണാണ് ഇത്തവണത്തേത്. പന്ത് ജയത്തോടെ പുതിയ ദൗത്യത്തിനു തുടക്കമിട്ടപ്പോള്‍ സഞ്ജു ജയത്തിന് പടിവാതില്‍ക്കെ വീഴുകയായിരുന്നു. ഇതിഹാസതാരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഞെട്ടിച്ചുകൊണ്ടാണ് നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഡി സി സീസണിനു തുടക്കമിട്ടത്. ബാറ്റിങ് കരുത്തില്‍ ഏഴു വിക്കറ്റിനു പന്തും കൂട്ടരും ചെന്നൈയെ കശാപ്പ് ചെയ്യുകയായിരുന്നു.

advertisement

Also Read- I P L 2021 | വിക്കറ്റ് പോയതിന് ബൗണ്ടറി റോപ്പും കസേരയും തട്ടിത്തെറിപ്പിച്ച് കോഹ്ലി, താക്കീത് നൽകി B C C I

എന്നാല്‍ പഞ്ചാബ് കിങ്‌സിനോടാണ് സഞ്ജുവും സംഘവും പൊരുതിത്തോറ്റത്. സഞ്ജുവിന്റെ വീരോചിത സെഞ്ച്വറിക്കും അന്നു ടീമിനെ രക്ഷിക്കാനായില്ല. 222 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പഞ്ചാബ് രാജസ്ഥാനു നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റിന് 217 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത സഞ്ജു ഇന്നിങ്‌സിലെ അവസാനത്തെ പന്തിലാണ് പുറത്തായത്. 63 പന്തിൽ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം അദ്ദേഹം 119 റണ്‍സ് അടിച്ചെടുത്തിരുന്നു. താരത്തിൻ്റെ ഇന്നിംഗ്സ് ആയിരുന്നു കളിയിലെ പ്രധാന സവിശേഷത.

advertisement

ഇതുവരെ 22 തവണ ഇരുടീമുകളും ഐ പി എല്ലിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹിയും രാജസ്ഥാനും 11 മത്സരങ്ങളിൽ വീതം വിജയിച്ചു. എന്നാൽ അവസാന അഞ്ചുമത്സരങ്ങളിൽ രാജസ്ഥാനെ ഡൽഹി പരാജയപ്പെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Rajasthan won the toss and elects to bowl first, Miller comes in place of Stokes

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു; സ്റ്റോക്സിന് പകരം മില്ലർ, ഡൽഹി നിരയിൽ റബാഡയും
Open in App
Home
Video
Impact Shorts
Web Stories