IPL 2021 | വിക്കറ്റ് പോയതിന് ബൗണ്ടറി റോപ്പും കസേരയും തട്ടിത്തെറിപ്പിച്ച് കോഹ്ലി, താക്കീത് നൽകി BCCI
- Published by:Anuraj GR
- news18-malayalam
Last Updated:
ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്നതിന് ഇടയില്‍ കോഹ്ലി ബൗണ്ടറി റോപ്പിലും, ആര്‍ സി ബി ഡഗൗട്ടിലെ കസേരയിലും ദേഷ്യത്തില്‍ തട്ടിതെറിപ്പിച്ചു. ഈ രംഗം കൃത്യമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു
ഐ പി എല്ലിൽ ഇന്നലെ നടന്ന ത്രില്ലർ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെയുള്ള രോഷപ്രകടനത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബി സി സി ഐയുടെ താക്കീത് ലഭിച്ചിരിക്കുന്നു.
ഹൈദരാബാദിനെതിരെ 33 റണ്‍സ് എടുത്ത് പുറത്തായതിന് പിന്നാലെയാണ് കോഹ്ലി ക്ഷുഭിതനായത്. മത്സരത്തിലെ 13ആം ഓവറിലാണ് സംഭവം. ജേസന്‍ ഹോള്‍ഡറെ അതിര്‍ത്തി കടത്താനുള്ള കോഹ്ലിയുടെ ശ്രമം വിജയ് ശങ്കറുടെ മനോഹരമായ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു.
ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്നതിന് ഇടയില്‍ കോഹ്ലി ബൗണ്ടറി റോപ്പിലും, ആര്‍ സി ബി ഡഗൗട്ടിലെ കസേരയിലും ദേഷ്യത്തില്‍ തട്ടിതെറിപ്പിച്ചു. ഈ രംഗം കൃത്യമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു. ഇതിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് താക്കീത് നല്‍കിയത്. എന്നാല്‍ പിഴയും, വിലക്കും ലഭിക്കാതെ കോഹ്ലി രക്ഷപെട്ടു.
advertisement
കോഹ്ലിയെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല എന്ന രീതിയിൽ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ദേഷ്യത്തെ നിയന്ത്രിക്കാന്‍ അറിയാത്ത താരമാണെന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നത്. കോഹ്ലിയുടെ രോഷ പ്രകടന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാവുകയും ചെയ്തു.
ഒടുവില്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ബി സി സി ഐ കോഹ്ലിക്ക് താക്കീത് നല്‍കുകയായിരുന്നു. 'ഐ പി എല്‍ കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റം മിസ്റ്റര്‍ കോഹ്ലി സമ്മതിച്ചിട്ടുണ്ട്. ലെവല്‍ 1 കുറ്റം നിയമങ്ങളുടെ ലംഘനമാണ്. മാച്ച് റഫറി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും'- ബി സി സി ഐ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം താക്കീതില്‍ പ്രശ്‌നം ഒതുങ്ങിയേക്കും.
advertisement
ടോസ് നേടിയ ഹൈദരാബാദ് ആര്‍ സി ബിയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. നായകൻ കോഹ്ലി നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 29 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതോടെ ആര്‍ സി ബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ബാംഗ്ലൂർ ടീം ആദ്യ രണ്ട് മത്സരങ്ങളിൽ ജയിക്കുന്നത്. ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ആര്‍ സി ബി ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആര്‍ സി ബി ഹൈദരാബാദിനെയും തോല്‍പ്പിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.
advertisement
News summary: Royal Challengers Bangalore captain Virat Kohli was reprimanded by Match Referee following a breach of the IPL's Code of Conduct during the game against Sunrisers Hyderabad on Wednesday.
Location :
First Published :
April 15, 2021 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | വിക്കറ്റ് പോയതിന് ബൗണ്ടറി റോപ്പും കസേരയും തട്ടിത്തെറിപ്പിച്ച് കോഹ്ലി, താക്കീത് നൽകി BCCI