TRENDING:

IPL 2021 | 'ഇംഗ്ലണ്ടിന്റെ ചില കളിക്കാർ പിന്മാറും'; ഫ്രാഞ്ചൈസികളെ ആശങ്കയിലാഴ്ത്തി മൈക്കൽ വോണിന്റെ അഭിപ്രായപ്രകടനം

Last Updated:

രണ്ടു മാസത്തോളമായി ഇന്ത്യൻ പര്യടനത്തിനായി ഇവിടെയുള്ള ഇംഗ്ലണ്ട് താരങ്ങൾ ഇപ്പോൾ ബയോ ബബിളിനുള്ളിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്ത മാസം 9ന് ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികളെ ആശങ്കയിലാക്കുന്ന അഭിപ്രായപ്രകടനം നടത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ. ഈ വർഷത്തെ ഐ പി എൽ സീസണിൽ ഇംഗ്ലണ്ടിന്റെ ചില കളിക്കാർ വിട്ടു നിന്നേക്കും എന്നാണ് മൈക്കൽ വോൺ തുറന്ന് പ്രതികരിച്ചിരിക്കുന്നത്.
advertisement

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടു മാസത്തോളമായി ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെയുണ്ട്. നിലവില്‍ ദേശീയ ടീമില്‍ ബയോ ബബിളിനകത്താണ് ഇംഗ്ലണ്ട് ടീമംഗങ്ങൾ. ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഈ മാസം 28ന് അവസാനിക്കും. മത്സരശേഷം ഇനി ഐ പി എല്ലില്‍ സ്വന്തം ഫ്രാഞ്ചൈസിയുടെ ബയോ ബബിളാണ് ഇവരെ കാത്തിരിക്കുന്നത്.

Also Read-IPL 2021 | ഐപിഎല്ലിന്‍റെ ഔദ്യോഗിക സ്പോൺസറായി ടാറ്റാ സഫാരി

advertisement

ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്‍ മേയ് അവസാനത്തോടെയാണ് അവസാനിക്കുക. അതിനാല്‍ രണ്ടു മാസത്തോളം ഇനിയും ബബിളിനകത്തു തന്നെ കളിക്കാര്‍ക്കു തുടരേണ്ടി വരും.

എന്താണ് ബയോ ബബിൾ?

കോവിഡ് മഹാമാരി സമയത്ത് നടക്കുന്ന കായിക മത്സരങ്ങൾക്കായുള്ള ഒരു ഹോസ്റ്റിംഗ് ക്രമീകരണമാണ് ബയോ ബബിൾ അല്ലെങ്കിൽ ഹബ് സിറ്റി. മത്സരങ്ങൾ നടക്കുന്നത് ബയോ-സുരക്ഷിത ബബിളിന് കീഴിൽ ഒരു കേന്ദ്രീകൃത സൈറ്റിൽ ആയിരിക്കും. പലപ്പോഴും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആയിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. കൊറോണ വൈറസ് രോഗം പടരാതിരിക്കാൻ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് ടൂർണമെന്റ് നടത്തുക.

advertisement

വിദേശ താരങ്ങളെ സംബന്ധിച്ച്‌ ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ്. 'ഇംഗ്ലണ്ടിന്റെ ചില കളിക്കാര്‍ ഐ പി എല്ലില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തില്ല. ടൂര്‍ണമെന്റില്‍ നിന്നും മുഴുവനായി പിന്‍മാറുമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ പകുതിയില്‍ വച്ച്‌ ചിലര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് കരുതുന്നത്. ഈ ബയോ ബബ്‌ളില്‍ ഞങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇനിയും ഇതു താങ്ങാന്‍ കഴിയില്ലെന്നു അറിയിച്ചാവും ഇവരുടെ പിന്‍മാറ്റം.' മൈക്കൽ വോൺ പറഞ്ഞു.

Also Read-കോലി അംപയര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

advertisement

ജോഫ്ര ആർച്ചറുടെ കാര്യം മൈക്കൽ വോൺ എടുത്തു പറഞ്ഞു. കൈമുട്ടിനേറ്റ പരിക്കുമൂലം ആർച്ചർക്ക് ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും. ആർച്ചർ ഐ പി എല്ലിൽ നിന്ന് വിട്ട് നിൽക്കാനും സാധ്യതയുണ്ടെന്നും വോൺ പറഞ്ഞു. ആർച്ചർ ടൂർണമെന്റിൽ നിന്ന് വിട്ട് നിന്നാലും അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

രണ്ടു മാസത്തോളമായി ഇന്ത്യൻ പര്യടനത്തിനായി ഇവിടെയുള്ള ഇംഗ്ലണ്ട് താരങ്ങൾ ഇപ്പോൾ ബയോ ബബിളിനുള്ളിലാണ്.  ഐ പി എൽ തീരുന്നത് വരെ, അതായത് ഏതാണ്ട് രണ്ട് മാസത്തോളം ഇനിയും അതാത് ഫ്രാഞ്ചൈസികളുടെ പുതിയ ബയോ ബബിളിനുള്ളിൽ താരങ്ങൾക്ക് കഴിയേണ്ടി വരും. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ താരങ്ങൾ അതാത് ഫ്രാഞ്ചൈസികളോട് സത്യസന്ധരായി അത് തുറന്ന് പറയണമെന്നും വോൺ കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Michael Vaughan has given IPL franchises a big headache with his latest statement on players availability for the upcoming Indian Premier League.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ഇംഗ്ലണ്ടിന്റെ ചില കളിക്കാർ പിന്മാറും'; ഫ്രാഞ്ചൈസികളെ ആശങ്കയിലാഴ്ത്തി മൈക്കൽ വോണിന്റെ അഭിപ്രായപ്രകടനം
Open in App
Home
Video
Impact Shorts
Web Stories