• HOME
 • »
 • NEWS
 • »
 • sports
 • »
 • കോലി അംപയര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

കോലി അംപയര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല; വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

'രാജ്യാന്തര തലത്തില്‍ അംപയര്‍മാരെ വില കുറച്ചു കാണുന്ന പ്രവണത വളരെയധികം വര്‍ധിച്ചു. അംപയര്‍മാര്‍ ഉള്‍പ്പടെയുള്ള ഓഫീഷ്യല്‍സിനേക്കാള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് തങ്ങളാണെന്ന കളിക്കാരുടെ ചിന്ത വ്യാപകമാണ്'

Kohli jos Butler

Kohli jos Butler

 • Share this:
  ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി അംപയര്‍മാര്‍ക്ക് അര്‍ഹിച്ച ബഹുമാനം നല്‍കുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. അംപയര്‍മാരെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുകയാണ് കോലിയുടെ ശ്രമമെന്ന് അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ ഡിആര്‍എസ് സംവിധാനത്തിന്റെ ഭാഗമായുള്ള അംപയര്‍ കോളിനെതിരെ കോലി സ്വീകരിക്കുന്ന സമീപനത്തെയും ലോയ്ഡ് വിമര്‍ശിച്ചു.

  'രാജ്യാന്തര തലത്തില്‍ അംപയര്‍മാരെ വില കുറച്ചു കാണുന്ന പ്രവണത വളരെയധികം വര്‍ധിച്ചു. അംപയര്‍മാര്‍ ഉള്‍പ്പടെയുള്ള ഓഫീഷ്യല്‍സിനേക്കാള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് തങ്ങളാണെന്ന കളിക്കാരുടെ ചിന്ത വ്യാപകമാണ്' അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലിയുടെ പെരുമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലോയ്ഡിന്റെ പ്രസ്താവന. 'വിരാട് കോലിയെ ഉദാഹരണമായി എടുക്കാം. ഒന്നാം ഏകദിനത്തിന് മുന്നോടിയായി ഡിആര്‍എസില്‍ നിന്ന് അംപയേഴ്‌സ് കോള്‍ ഒഴിവാക്കണമെന്നാണ് കോലി ആവശ്യപ്പെട്ടത്. കൂടാതെ സ്റ്റംമ്പിന്റെ ഏതു ഭാഗത്ത് കൊണ്ടാലും ഔട്ട് അനുവദിക്കണമെന്നും കോലി ആവശ്യപ്പെട്ടു'അദ്ദേഹം പറഞ്ഞു.

  ഇത്തരത്തിലുള്ള തീരുമാനങ്ങളുടെ അനന്തര ഫലങ്ങള്‍ വിരാട് കോലി ചിന്തിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കോലി ആവശ്യപ്പെട്ടതുപോലെ ബെയില്‍സില്‍ പന്ത് തട്ടുമ്പോള്‍ എല്ലാം ഔട്ട് അനവദിക്കുകയാണെങ്കില്‍ രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഏകദിന മത്സരങ്ങള്‍ നാലു മണിക്കൂര്‍ കൊണ്ട് അവസാനിക്കുമെന്നും ലോയ്ഡ് പറഞ്ഞു.

  അംപയര്‍മാര്‍ക്ക് അവര്‍ അര്‍ഹിച്ച ആദരവും ബഹുമാനവും തിരികെ നല്‍കണം. അതിനായി അംപയര്‍മാര്‍ക്ക് മഞ്ഞകാര്‍ഡും ചുവപ്പു കാര്‍ഡും പ്രയോഗിക്കാനുള്ള അധികാരം നല്‍കണം. അവരുടെ അധികാരം തിരികെ ലഭിക്കണം. ഇപ്പോള്‍ അംപയര്‍മാര്‍ക്ക് വലിയ അധികാരങ്ങള്‍ ഇല്ല. അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ ഉത്തരവാദിത്തമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലി അദ്ദഹേം പറയുകയും ചെയ്യുന്ന കാര്യത്തിലും ശ്രദ്ധ നല്‍കണമെന്നും ലോയ്ഡ് വ്യക്തമാക്കി.

  ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 317 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യൻ ബൗളർമാരാണ് മത്സരം കൈപ്പിടിയിലാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകളും ഷർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. അരങ്ങേറ്റ മൽസരത്തിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് പ്രസീദ് കൃഷ്ണയുടെ പേരിലായി.

  ന്യൂസിലൻഡ് - ബംഗ്ലാദേശ്: പരമ്പര ന്യൂസിലൻഡിന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അമ്പയറിങ്ങ് വിവാദം

  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും ക്രൂനല്‍ പാണ്ഡ്യയുടെയും കെ.എല്‍.രാഹുലിന്റെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ധവാന്‍ 98 റണ്‍സും കോലി 56 റണ്‍സുമെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാഹുല്‍ 62 റണ്‍സെടുത്തും ക്രൂനല്‍ 57 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
  Published by:Anuraj GR
  First published: