TRENDING:

IPL 2021 | ശുഭ്മാൻ ഗില്ലിനെ ഫോമിലേക്കെത്തിക്കാൻ മാർഗം നിർദേശിച്ച് വിരേന്ദർ സെവാഗ്

Last Updated:

ആദ്യ 6 ഓവറുകളില്‍ കളിച്ചുകഴിഞ്ഞാല്‍ മധ്യഓവറുകളില്‍ അനായാസം ബൗണ്ടറികള്‍ നേടാന്‍ ഗില്ലിന് സാധിക്കും'- സെവാഗ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിന്നാലാം സീസണിലെ കെ കെ ആറിന്റെ തോല്‍വികള്‍ തുടരുകയാണ്. ഇന്നലെ രാജസ്ഥാനോട് ആറ് വിക്കറ്റിനാണ് കെ കെ ആര്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 133 എന്ന സ്‌കോറിലേക്കൊതുക്കിയ രാജസ്ഥാന്‍ ഏഴ് പന്തുകള്‍ ബാക്കിനിര്‍ത്തി ആറ് വിക്കറ്റിനാണ് വിജയിച്ചത്. കൊൽക്കത്ത ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പോയിന്റ് ടേബിളില്‍ നിലവില്‍ അവസാന സ്ഥാനത്താണ് ടീമിപ്പോൾ. വമ്പനടിക്കാരുടെ വലിയ നിര തന്നെ ടീമിലുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ ആർക്കും കഴിയുന്നില്ല. റസൽ, കാർത്തിക്ക്, കമ്മിൻസ് തുടങ്ങിയ മധ്യനിര ഒരു മത്സരത്തിലൊഴികെ എല്ലാത്തിലും പരാജയമായിരുന്നു.
advertisement

നായകൻ മോർഗൻ ഇനിയും ഫോമിലെത്തിയിട്ടില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ മഹാമോശമാണ് മോര്‍ഗന്റെ പ്രകടനം. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. ആകെ 45 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. ആര്‍ സി ബിക്കെതിരെ നേടിയ 29 റണ്‍സാണ് ടോപ് സ്‌കോര്‍. ഇന്നലത്തെ മത്സരത്തിലും മോർഗൻ ആരാധകരെ നിരാശപ്പെടുത്തി. ഒരു പന്ത് പോലും നേരിടാൻ കഴിയാതെ അനാവശ്യ റണ്ണിന് ശ്രമിക്കവെയാണ് താരം പുറത്തായത്.

advertisement

Also Read- IPL 2021 | 'സഞ്ജുവിന്റെ മാച്ച് വിന്നിങ് പ്രകടനം വിമര്‍ശകര്‍ക്കുള്ള മറുപടി': പാര്‍ഥിവ് പട്ടേല്‍

ശുഭ്മാൻ ഗില്ലും വളരെ മോശം പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. സീസണില്‍ 5 മത്സരങ്ങളില്‍ നിന്നും 16.00 ശരാശരിയില്‍ 80 റണ്‍സ് നേടാന്‍ മാത്രമാണ് ഗില്ലിന് സാധിച്ചിട്ടുള്ളത്. ഇതിനൊരു പോംവഴി നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. 'അവന്‍ ഏകദിനത്തിനും, ടെസ്റ്റ് ക്രിക്കറ്റിനും അനുയോജ്യനായ ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടി20യില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒരാള്‍ ബൗണ്ടറികള്‍ കണ്ടെത്തേണ്ടതുണ്ട്. മറ്റൊരാള്‍ ബൗണ്ടറികള്‍ നേടാതെ സുരക്ഷിതമായി കളിക്കുകയും വേണം. അതുകൊണ്ട് തന്നെ നിതീഷ് റാണയെ നാലാമനായി ഇറക്കി പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്മാരായ ആന്ദ്രേ റസ്സലിനെയോ രാഹുല്‍ ത്രിപാഠിയെയോ കൊല്‍ക്കത്ത ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യിപ്പിക്കണം. ആദ്യ 6 ഓവറുകളില്‍ കളിച്ചുകഴിഞ്ഞാല്‍ മധ്യഓവറുകളില്‍ അനായാസം ബൗണ്ടറികള്‍ നേടാന്‍ ഗില്ലിന് സാധിക്കും'- സെവാഗ് പറഞ്ഞു.

advertisement

Also Read- IPL 2021 | 'ബുമ്രയേക്കാൾ കേമൻ മുഹമ്മദ് സിറാജ്', വിശദീകരണവുമായി ആശിഷ് നെഹ്‌റ

'ടൂർണമെന്റിൽ ഇപ്പോൾ തന്നെ കൊൽക്കത്ത പരാജയമാണ്. മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സുനില്‍ നരെയ്നെയോ ആന്ദ്രേ റസ്സലിനെയോ ബാറ്റിങ് ഓര്‍ഡറില്‍ അവര്‍ പ്രൊമോട്ട് ചെയ്യണം. പിന്നെയുള്ള ഒരു വഴി ഗില്ലിനെ പുറത്തിരുത്തി കൊൽക്കത്ത ടീം പകരക്കാരനെ കണ്ടെത്തണം എന്നതാണ്'- സെവാഗ് തുറന്നടിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Virender Sehwag explains why Shubman Gill hasn't been able to succeed in the tournament so far.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ശുഭ്മാൻ ഗില്ലിനെ ഫോമിലേക്കെത്തിക്കാൻ മാർഗം നിർദേശിച്ച് വിരേന്ദർ സെവാഗ്
Open in App
Home
Video
Impact Shorts
Web Stories