TRENDING:

IPL 2022 | ടീമിലെ താരത്തിന് കോവിഡ്; ഡൽഹി ക്യാപിറ്റൽസ് ക്വാറന്റീനിൽ; ഐപിഎല്ലിൽ കോവിഡ് പിടിമുറുക്കുന്നു?

Last Updated:

കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച പൂണെയിലേക്കുള്ള യാത്ര ഡൽഹി റദ്ദാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ 15-ാ൦ സീസണിൽ (IPL 2022) കോവിഡ് (COVID 19) പിടിമുറുക്കുന്നു? കോവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികളെല്ലാം മറികടന്ന് ആരംഭിച്ച ഐപിഎൽ 15-ാ൦ സീസണിൽ കോവിഡ് കേസുകൾ പ്രത്യക്ഷപ്പെടുന്നു. ടൂർണമെന്റ് പുരോഗമിക്കവേ ഡൽഹി ക്യാപിറ്റൽസിലെ (Delhi Capitals) ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം ഒന്നടങ്കം ക്വാറന്റീനിലായി. ഇതോടെ ബുധനാഴ്ച പഞ്ചാബ് കിങ്‌സുമായുള്ള ഡൽഹിയുടെ മത്സരം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
advertisement

ടീമിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച പൂണെയിലേക്കുള്ള യാത്ര ഡൽഹി റദ്ദാക്കിയതായി ഓൺലൈൻ സ്പോർട്സ് പോർട്ടലായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി ടീം രണ്ട് ദിവസം ക്വാറന്റീനിൽ ആയിരിക്കും. ഈ ദവസങ്ങളിൽ ടീമിലെ മുഴുവൻ താരങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

നേരത്തെ, ടീം ഫിസിയോയായ പാട്രിക് ഫർഹാർട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ മറ്റൊരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആർടിപിസിആർ ടെസ്റ്റ് കൂടി നടത്തിയതിന് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ബുധനാഴ്ച പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

advertisement

Also read- Vishwa Deenadayalan| റോഡപകടത്തിൽ യുവ ടേബിൾ ടെന്നീസ് താരത്തിന് ദാരുണാന്ത്യം; അപകടം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിൽ

ബിസിസിഐ ചട്ടങ്ങൾ പ്രകാരം കോവിഡിനെ തുടർന്ന് ടീമുകൾക്ക് താരങ്ങളെ ഇറക്കാനാകാത്ത സാഹചര്യത്തിൽ മത്സരം മാറ്റിവയ്ക്കും. തുടർന്നും മത്സരം നടത്താനാകാത്ത സാഹചര്യമുണ്ടായാൽ ഐപിഎൽ ടെക്നിക്കൽ കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

IPL 2022 | ഐപിഎല്‍ കാണാന്‍ മുംബൈയിലേക്കു പോകണം; ഇന്ത്യയിലേക്കു 'നുഴഞ്ഞുകയറി' ബംഗ്ലദേശ് യുവാവ്

advertisement

മുംബൈ: ഐപിഎല്‍(IPL) കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ബംഗ്ലദേശ് (Bangladesh) യുവാവ്. ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് ജില്ലയില്‍ പൂര്‍വ ചന്ദ്പൂര്‍ സ്വദേശിയായ 31 വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം ആണ് ഇനുന്ത്യയിലേക്ക് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ബംഗാളിലെ നോര്‍ത്ത് 24പര്‍ഗാനസിന് സമീപത്തെ രാജ്യാന്തര അതിര്‍ത്തി വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

ഇന്ത്യയിലേക്ക് കടന്ന മുഹമ്മദ് ഇബ്രാഹിമിനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും ഐപിഎല്‍ കാണാന്‍ മുംബൈയിലേക്കു പോകുകയാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതിര്‍ത്തി കടക്കുന്നതിനായി 5,000 ബംഗ്ലദേശി ടാക്ക ഏജന്റിനു നല്‍കിയാണ് മുഹമ്മദ് ഇബ്രാഹിമിന്റെ സാഹസം.

advertisement

Also Read-Sports 18 | കായികപ്രേമികൾക്ക് സന്തോഷവാർത്ത; സ്‌പോര്‍ട്‌സ് 18 ചാനലുമായി viacom

ഇന്ത്യ ഇയാളെ ബംഗ്ലദേശിലേക്കു തന്നെ മടക്കി അയച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലദേശ് ഉദ്യോഗസ്ഥര്‍ക്കാണ് മുഹമ്മദ് ഇബ്രാഹിമിനെ കൈമാറിയത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ടീമിലെ താരത്തിന് കോവിഡ്; ഡൽഹി ക്യാപിറ്റൽസ് ക്വാറന്റീനിൽ; ഐപിഎല്ലിൽ കോവിഡ് പിടിമുറുക്കുന്നു?
Open in App
Home
Video
Impact Shorts
Web Stories