• HOME
  • »
  • NEWS
  • »
  • sports
  • »
  • Sports 18 | കായികപ്രേമികൾക്ക് സന്തോഷവാർത്ത; സ്‌പോര്‍ട്‌സ് 18 ചാനലുമായി viacom

Sports 18 | കായികപ്രേമികൾക്ക് സന്തോഷവാർത്ത; സ്‌പോര്‍ട്‌സ് 18 ചാനലുമായി viacom

ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നിവ കൂടാതെ അന്താരാഷ്ട്ര കായിക വാര്‍ത്തകള്‍, മാഗസിനുകള്‍, ഹൈലൈറ്റ് ഷോകള്‍ എന്നിവയും ചാനല്‍ പ്രക്ഷേപണം ചെയ്യും.

  • Share this:
    സ്‌പോര്‍ട്‌സ് പ്രക്ഷേപണ ചാനലായ സ്‌പോര്‍ട്‌സ് 18 (sports 18) ലോഞ്ച് പ്രഖ്യാപിച്ച് വയാകോം 18 (Viacom18). എസ്ഡി, എച്ച്ഡി ഫോർമാറ്റുകളിൽ ചാനല്‍ ലഭ്യമാകും. ആരാധകര്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച കായികാനുഭൂതിയാണ് ചാനല്‍ വാഗ്ദാനം ചെയ്യുന്നത്. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022, എന്‍ബിഎ, ലാലിഗ, ലീഗ് 1,അബുദാബി ടി10, എടിപി ആൻഡ് ബിഡബ്ല്യുഎഫ് ഇവന്റുകള്‍ എന്നിവയുള്‍പ്പെട്ട ലോകത്തിലെ പ്രീമിയം കായിക പരിപാടികളായിരിക്കും ചാനലില്‍ പ്രക്ഷേപണം ചെയ്യുക. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നിവ കൂടാതെ അന്താരാഷ്ട്ര കായിക വാര്‍ത്തകള്‍, മാഗസിനുകള്‍, ഹൈലൈറ്റ് ഷോകള്‍ എന്നിവയും ചാനല്‍ പ്രക്ഷേപണം ചെയ്യും.

    രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്കായി ഒരു സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് വയാകോം 18 സ്‌പോര്‍ട്‌സ് സിഇഒ (viacom 18 sports ceo) അനില്‍ ജയരാജ് പറഞ്ഞു. അന്താരാഷ്ട്ര, പ്രീമിയര്‍ സ്‌പോര്‍ട്‌സ് പരിപാടികളിൽ ആരാധകര്‍ക്കായി ലഭ്യമാക്കിക്കൊണ്ട് സ്‌പോര്‍ട്‌സ് 18 ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ പ്രക്ഷേപണ ശൃംഖലയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- IPL 2022 |നൂറാം മത്സരത്തില്‍ നൂറടിച്ച് കെ. എല്‍ രാഹുല്‍ (103*); മുംബൈക്ക് 200 റണ്‍സ് വിജയലക്ഷ്യം

    വയാകോം 18ന്റെ പ്രീമിയം വീഡിയോ ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്‌ഫോമായ വൂട്ട് (ഐഒഎസ്, ആന്‍ഡ്രോയിഡ്), ജിയോ ടിവി (ഐഒഎസ്, ആന്‍ഡ്രോയിഡ്) എന്നിവ ഡൗണ്‍ലോഡ് ചെയ്തും കാഴ്ചക്കാര്‍ക്ക് ഈ കായിക ഇനങ്ങൾ ആസ്വദിക്കാം. ഇന്ന് വൈകുന്നേരം 6.00 മുതല്‍ രാജ്യത്തുടനീളമുള്ള ഡിടിഎച്ച് സേവന ദാതാക്കൾക്ക് സ്‌പോര്‍ട്‌സ് 18 ചാനല്‍ ലഭ്യമാകും. സ്‌പോര്‍ട്‌സ് ഷെഡ്യൂളുകള്‍, വാര്‍ത്തകള്‍, അപ്‌ഡേറ്റുകള്‍, സ്‌കോറുകള്‍, വീഡിയോകള്‍ എന്നിവ അറിയുന്നതിനായി ആരാധകര്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാം.

    ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന കായിക ഇനങ്ങൾ

    - ലാ ലിഗ (സ്പാനിഷ് ഫുട്‌ബോള്‍ ലീഗ്)
    - ലീഗ് 1 (ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ്)
    - ഫിഫ ലോകകപ്പ് 2022
    - അബുദാബി ടി10 ലീഗ്
    - സീരി എ (ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ്)
    - NBA (നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ്, യുഎസ്എ)
    - BWF വേള്‍ഡ് ടൂര്‍ (ബാഡ്മിന്റണ്‍)
    - ATP വേള്‍ഡ് ടൂര്‍ (ടെന്നീസ്)
    - കാരബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്)
    - റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് (ലെജന്റ്‌സ് ക്രിക്കറ്റ്)

    യുവരാജ് സിംഗ്, പിവി സിന്ധു എന്നിവർ അടക്കമുള്ള കായികതാരങ്ങൾ ചാനലിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ബാഡ്മിന്റൺ താരങ്ങളായ കിഡംബി ശ്രീകാന്തും സ്‌പോർട്‌സ് 18ന്റെ ലോഞ്ചിൽ സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യൻ ഫുട്ബോൾ ലീഗുകളായ ലാലിഗ, സീരി എ, ലിഗ്1 എന്നിവ തങ്ങളുടെ ആരാധകരോട് വാർത്ത പങ്കുവെച്ചിരുന്നു.

    2007ലാണ് വയാകോം 18 സ്ഥാപിതമായത്. ഇന്ത്യയിലെ അതിവേഗം വളരുന്ന വിനോദ ശൃംഖലകളില്‍ ഒന്നാണ് വയോകം 19 മീഡിയ ലിമിറ്റഡ്.
    Published by:Rajesh V
    First published: