ഫൈനല്‍ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ജേഴ്സി പുറത്തിറക്കിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ഏകദേശ വലിപ്പമുള്ള ജേഴ്സി പുറത്തിറക്കി ബിസിസിഐ ആരാധകരെയും അമ്പരപ്പിച്ചു. ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ഗിന്നസ് പ്രതിനിധികളില്‍ നിന്ന് ഗിന്നസ് ലോക റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ചേര്‍ന്ന് ഏറ്റുവാങ്ങി.
Also read- IPL 2022 Final |പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലിന്റെ 15-ാ൦ വർഷത്തോട് അനുബന്ധിച്ചാണ് ബിസിസിഐ ഈ വമ്പൻ ജേഴ്സി പുറത്തിറക്കിയത്. 66 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ഈ ജേഴ്സിയിൽ എല്ലാ ഐപിഎൽ ടീമുകളുടെയും ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ 15ആം സീസണിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടകുക്കയായിരുന്നു.
45 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സും ഡേവിഡ് മില്ലര്‍ 19 പന്തില്‍ 32 റണ്‍സും നേടി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.