കഴിഞ്ഞ മത്സരം കളിക്കാനിറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ലക്‌നൗ ഒരു മാറ്റവുമായി ഇറങ്ങുമ്പോൾ മറുവശത്ത് മൂന്ന് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. ആൻഡ്രൂ ടൈ ലക്‌നൗ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മൊഹ്‌സിൻ ഖാൻ പുറത്തിരിക്കും. അതേസമയം, ക്വാറന്റീൻ പൂർത്തിയാക്കിയ മൊയീൻ അലി ടീമിലേക്ക് തിരിച്ചെത്തി. മൊയീൻ അലിക്കൊപ്പം ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി എന്നിവരും ടീമിലിടം നേടി. ഇരുവരും തങ്ങളുടെ ആദ്യ ഐപിഎൽ മത്സരം കളിക്കാനാണ് ഒരുങ്ങന്നത്.
advertisement
സീസണിലെ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ആദ്യത്തെ മത്സരത്തിൽ കൊൽക്കത്തയോട് തോൽവി വഴങ്ങിയപ്പോൾ ലക്നൗ സീസണിലെ മറ്റൊരു അരങ്ങേറ്റ ടീമായ ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ നേടിയ കിരീടം നിലനിർത്താനുള്ള യാത്രയിലേക്ക് മത്സരത്തിലെ ജയത്തിലൂടെയുള്ള ഇന്ധനമാണ് ചെന്നൈ തേടുന്നതെങ്കിൽ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ ജയം കുറിക്കാനാണ് ലക്നൗ ഇറങ്ങുന്നത്.
Also read- IPL 2022 | കാർത്തിക് സൂപ്പർ കൂൾ; ഏറെക്കുറെ ധോണിയെപ്പോലെ; പുകഴ്ത്തി ഡുപ്ലെസി
ആദ്യത്തെ മത്സരത്തിൽ ബാറ്റർമാരുടെ നിറം മങ്ങിയ പ്രകടനമാണ് ഇവർക്ക് തിരിച്ചടിയായത്. മുൻനിര ബാറ്റർമാർ ഫോമിലേക്കുയർന്നാൽ മത്സരം ആവേശകരമാകും. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ കെ എൽ രാഹുൽ, ക്വിന്റൺ ഡീ കോക്ക്, എവിൻ ലൂയിസ്, മനീഷ് പാണ്ഡെ എന്നീ മുൻനിര താരങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തിയിരുന്നു. മറുവശത്ത് കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ ഋതുരാജ് ഗെയ്ക്‌വാദിനും അമ്പാട്ടി റായുഡുവിനും ഫോമിലേക്കുയരാൻ കഴിഞ്ഞില്ല. ആദ്യത്തെ മത്സരത്തിൽ അർധസെഞ്ചുറി നേടിയത് പോലുള്ള പ്രകടനം വീണ്ടും ധോണിയിൽ നിന്നുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ:
ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, മൊയീൻ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), എംഎസ് ധോണി (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഡ്വെയ്ൻ ബ്രാവോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മുകേഷ് ചൗധരി, തുഷാർ ദേശ്പാണ്ഡെ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേയിംഗ് ഇലവൻ:
കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആൻഡ്രൂ ടൈ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ

