IPL 2022 | കാർത്തിക് സൂപ്പർ കൂൾ; ഏറെക്കുറെ ധോണിയെപ്പോലെ; പുകഴ്ത്തി ഡുപ്ലെസി

Last Updated:
ബാംഗ്ലൂരിന് ആവേശകരമായ വിജയം സമ്മാനിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന്റെ പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ, താരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുമായി താരതമ്യം ചെയ്യുകയാണ് ബാംഗ്ലൂർ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസി
1/5
 കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ  (RCB vs KKR) മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ആവേശകരമായ വിജയം സമ്മാനിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന്റെ (Dinesh Karthik) പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ, താരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുമായി (M S Dhoni) താരതമ്യം ചെയ്യുകയാണ് ബാംഗ്ലൂർ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസി (Faf duPlessis). മത്സരങ്ങൾക്കിടെ അതീവ സമ്മർദ്ദ ഘട്ടങ്ങളിലും ശാന്തനായി നിൽക്കുന്ന കാര്യത്തിൽ ഏറെക്കുറെ ധോണിയെപ്പോലെയാണ് കാർത്തിക്ക് എന്ന് ഡുപ്ലെസി അഭിപ്രായപ്പെട്ടു. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ തുടർച്ചയായി സിക്സും ഫോറും പറത്തിയാണ് കാർത്തിക്ക് ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തത്.

advertisement
2/5
 ‘കൊൽക്കത്തയ്‌ക്കെതിരെ നേടിയ വിജയം കുറച്ചുകൂടി ആധികാരികമായി ജയിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം ബാക്കിയാണ്. എത്രയായാലും വിജയം വിജയം തന്നെയാണ്. അവസാന നിമിഷങ്ങളിൽ ദിനേശ് കാർത്തിക്കിന്റെ പരിചയസമ്പത്ത് ടീമിന് തുണയായി. സമ്മർദ്ദമേറെയുള്ള ഘട്ടമായിരുന്നിട്ട് കൂടി ആ നിമിഷങ്ങൾ കാർത്തിക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഇത്തരം നിമിഷങ്ങൾ നേരിടുന്ന കാര്യത്തിൽ ധോണി പ്രകടിപ്പിക്കുന്ന മികവ് ഏറെക്കുറെ കാർത്തിക്കിനുമുണ്ട്.' - ഡുപ്ലെസി പറഞ്ഞു. (Image: RCB, Twitter)

3/5
 ‘സീസണിലെ ആദ്യ ജയം നേടാനായതിൽ സന്തോഷമുണ്ട്. ടീമുകൾ ഒപ്പത്തിനൊപ്പം പോരാടുന്ന മത്സരങ്ങൾ സീസണിന്റെ തുടക്കത്തിൽ തന്നെ വരുന്നത് ഏറെ നിർണായകമാണ്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ബാറ്റെടുത്തത്. മത്സരം വേഗം തീർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കൊൽക്കത്തയുടെ തകർപ്പൻ ബൗളിങ്ങാണ് കാര്യങ്ങൾ അൽപം വിഷമകരമാക്കിയത്.’ – ഡുപ്ലെസി പറഞ്ഞു. (Image: Twitter)

4/5
 ഓരോ മത്സരങ്ങൾക്കായി ഒരുങ്ങുമ്പോഴും സഹതാരങ്ങളുടെ സഹായം തനിക്ക് ലഭിക്കുന്നുണ്ടെന്നും ഡുപ്ലെസി വ്യക്തമാക്കി. ‘ടീമിലെ മറ്റ് താരങ്ങളുടെയടുത്ത് സഹായത്തിനായി ഞാൻ സമീപിക്കുന്നുണ്ട്. പ്രതിഭാധനരായ ഒരുപാട് താരങ്ങൾ ടീമിലുണ്ട്. ടീമംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമയും സഹായകരമാണ്. ടീമംഗങ്ങളുടെ ആശയങ്ങളും അവർ നൽകുന്ന പിന്തുണയും വളരെയധികം ഉപകാരപ്രദമാണ്’ – ഡുപ്ലെസി പറഞ്ഞു. (Image: Twitter)

5/5
 ആവേശകരമായ പോരാട്ടമാണ് ഇന്നലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 18.5 ഓവറിൽ 128 റൺസിന് ഓൾ ഔട്ടാകായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. (Image: RCB, Twitter)

അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി

  • മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചത് ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ വച്ചാണ്.

  • സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement