TRENDING:

IPL Auction 2024: ഐപിഎൽ താരലേലം: രണ്ടു കോടി രൂപ അടിസ്ഥാനവില ഉള്ളവരിൽ കൂടുതലും ലോകകപ്പിൽ തിളങ്ങിയവർ

Last Updated:

ഐപിഎല്ലിന്റെ 10 ഫ്രാഞ്ചൈസികൾക്കും കൂടി പരമാവധി 70 സ്ലോട്ടുകൾ ലഭ്യമാണ്, അതിൽ 30 എണ്ണം വിദേശ കളിക്കാർക്കുള്ളതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2024 ലെ കളിക്കാർക്കായുള്ള ലേലത്തിനുള്ള പട്ടിക തിങ്കളാഴ്ച വൈകുന്നേരത്തോടെ പുറത്തിറക്കി. 333 കളിക്കാർ പട്ടികയിൽ ഇടംനേടി. ഇത്രയും കളിക്കാർക്കുവേണ്ടിയുള്ള താരലേലം ഡിസംബർ 19ന് ദുബായിൽ നടക്കും. ഇന്ത്യയ്ക്ക് പുറത്ത് അരങ്ങേറുന്ന ആദ്യ ഐപിഎൽ ലേലമാണിത്.
ഐപിഎൽ താരലേലം
ഐപിഎൽ താരലേലം
advertisement

ലേലത്തിനുള്ള പട്ടികയിലുള്ള 333 കളിക്കാരിൽ 214 പേർ ഇന്ത്യക്കാരും 119 പേർ വിദേശ താരങ്ങളും ബാക്കി രണ്ട് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. മാത്രമല്ല, അടുത്ത ചൊവ്വാഴ്ച നടക്കുന്ന ലേലത്തിലുള്ള 116 പേർ അന്താരാഷ്ട്ര താരങ്ങളും 215 പേർ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളവരുമാണ്.

ഐപിഎല്ലിന്റെ 10 ഫ്രാഞ്ചൈസികൾക്കും കൂടി പരമാവധി 70 സ്ലോട്ടുകൾ ലഭ്യമാണ്. അതിൽ 30 എണ്ണം വിദേശ കളിക്കാർക്കുള്ളതാണ്. രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏറ്റവും കൂടുതൽ സ്ലോട്ടുകൾ (12) ലഭിക്കുക. 2022 ലെ വിജയി ഗുജറാത്ത് ടൈറ്റൻസായിരിക്കും ഏറ്റവും വലിയ പേഴ്സുമായി (38.15 കോടി) ലേലത്തിൽ പങ്കെടുക്കുക.

advertisement

Also Read- IPL 2024 | അഭ്യൂഹങ്ങള്‍ക്ക് വിട; ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ തന്നെ; സഞ്ജുവിനെ കൈവിടാതെ രാജസ്ഥാന്‍

ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുള്ള 23 കളിക്കാരാണ് ലേലത്തിനുള്ളത്. അതേസമയം 13 കളിക്കാർക്ക് 1.5 കോടി രൂപയാണ് അടിസ്ഥാന വില.

അടിസ്ഥാനവില രണ്ടു കോടിയുള്ള താരങ്ങൾ ഇവരാണ്

ട്രാവിസ് ഹെഡ് - ഓസ്‌ട്രേലിയ

ഹാരി ബ്രൂക്ക് - ഇംഗ്ലണ്ട്

advertisement

റിലെ റൂസ്സോ - ദക്ഷിണാഫ്രിക്ക

സ്റ്റീവ് സ്മിത്ത് – ഓസ്ട്രേലിയ

ജെറാൾഡ് കോറ്റ്സി - ദക്ഷിണാഫ്രിക്ക

പാറ്റ് കമ്മിൻസ് – ഓസ്ട്രേലിയ

ശാർദുൽ താക്കൂർ – ഇന്ത്യ

ഹർഷൽ പട്ടേൽ - ഇന്ത്യ

ക്രിസ് വോക്സ് – ഇംഗ്ലണ്ട്

ജോഷ് ഇംഗ്ലിസ് – ഓസ്ട്രേലിയ

ലോക്കി ഫെർഗൂസൺ – ന്യൂസിലൻഡ്

ജോഷ് ഹാസിൽവുഡ് – ഓസ്ട്രേലിയ

മിച്ചൽ സ്റ്റാർക്ക് - ഓസ്ട്രേലിയ

ഉമേഷ് യാദവ് – ഇന്ത്യ

മുജീബ് റഹ്മാൻ - അഫ്ഗാനിസ്ഥാൻ

advertisement

ആദിൽ റഷീദ് – ഇംഗ്ലണ്ട്

റാസി വാൻ ഡെർ ഡസ്സെൻ - ദക്ഷിണാഫ്രിക്ക

ജെയിംസ് വിൻസ് - ഇംഗ്ലണ്ട്

ഷോൺ ആബട്ട് - ഓസ്‌ട്രേലിയ

മുസ്താഫിസുർ റഹ്മാൻ – ബംഗ്ലാദേശ്

ജാമി ഓവർട്ടൻ- ഇംഗ്ലണ്ട്

ഡേവിഡ് വില്ലി-ഇംഗ്ലണ്ട്

ബെൻ ഡക്കറ്റ്- ഇംഗ്ലണ്ട്

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Auction 2024: ഐപിഎൽ താരലേലം: രണ്ടു കോടി രൂപ അടിസ്ഥാനവില ഉള്ളവരിൽ കൂടുതലും ലോകകപ്പിൽ തിളങ്ങിയവർ
Open in App
Home
Video
Impact Shorts
Web Stories