IPL 2024 | അഭ്യൂഹങ്ങള്‍ക്ക് വിട; ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ തന്നെ; സഞ്ജുവിനെ കൈവിടാതെ രാജസ്ഥാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ സീസണില്‍ താരം മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു
മുംബൈ: 2024-ലെ ഐപിഎല്‍ മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടാകും. പുതിയ സീസണില്‍ താരം മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ 2024 സീസണില്‍ ടീമില്‍ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് ഞായറാഴ്ച പുറത്തുവിട്ടപ്പോൾ ക്യാപ്റ്റൻ സ്ഥാനത്ത് ഹാര്‍ദികിന്‍റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഡേവിഡ് മില്ലർ, ശുഭ്മന്‍ ഗിൽ, മാത്യു വെയ്സ്, കെയ്ൻ വില്യംസൻ തുടങ്ങിയവരെയും ഗുജറാത്ത് നിലനിര്‍ത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഇടമില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് നിലനിർത്തി. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തിട്ടുണ്ട്. വിദേശ താരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സ്, ക്രിസ് ജോർദാന്‍ എന്നിവരെയും മുംബൈ റിലീസ് ചെയ്തു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ, ജോഷ് ഹെയ്സൽവുഡ് എന്നിവരെയും റിലീസ് ചെയ്തു.ഡിസംബര്‍ 19നാണ് 2024 സീസണിലേക്കുള്ള താരലേലം നടക്കുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 26, 2023 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 | അഭ്യൂഹങ്ങള്‍ക്ക് വിട; ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ തന്നെ; സഞ്ജുവിനെ കൈവിടാതെ രാജസ്ഥാന്‍