TRENDING:

IPL Player Auction 2021: ഐപിഎൽ താരലേലം നാളെ; ഓരോ ടീമുകൾക്കുമുള്ള ബജറ്റ് ഇങ്ങനെ

Last Updated:

ഐ പി എൽ ലേലത്തിലേക്ക് ഇത്തവണ ഓരോ ടീമിനുമുള്ള ബജറ്റ് എത്രയെന്നും, എത്ര കളിക്കാരെ ലേലത്തിൽ വാങ്ങാമെന്നും നോക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി ‌എൽ) 2021ന് മുന്നോടിയായുള്ള മിനി താര ലേലം ഫെബ്രുവരി 18 വ്യാഴാഴ്ച ചെന്നൈയിൽ നടക്കും. പണ കിലുക്കമുള്ള ക്രിക്കറ്റ് ലീഗിൽ ഏതൊക്കെ ടീമുകൾ ആരെയൊക്കെ സ്വന്തമാക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണത്തെ മിനി ലേലത്തിൽ 292 കളിക്കാർ ഉണ്ടാകുമെന്ന് ബോർഡ് ഓഫ് കൺട്രോളർ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി സി സി ഐ), ഐ പി ‌എൽ ഗവേണിംഗ് കൗൺസിൽ വക്താക്കൾ അറിയിച്ചിരുന്നു. ഐ പി എൽ ലേലത്തിലേക്ക് ഇത്തവണ ഓരോ ടീമിനുമുള്ള ബജറ്റ് എത്രയെന്നും, എത്ര കളിക്കാരെ ലേലത്തിൽ വാങ്ങാമെന്നും നോക്കാം.
advertisement

എട്ട് ഫ്രാഞ്ചൈസികൾക്കും ലഭ്യമായ ബജറ്റും കളിക്കാരുടെ സ്ലോട്ടുകളും ഇതാ:

ചെന്നൈ സൂപ്പർ കിംഗ്സ് (സി ‌എസ്‌ കെ)

കളിക്കാരുടെ എണ്ണം: 19

വിദേശ കളിക്കാരുടെ എണ്ണം: 07

ലഭ്യമായ സ്ലോട്ടുകൾ: 06

വിദേശ സ്ലോട്ട്: 01

പ്രതിഫല ബജറ്റ്: 19.90 കോടി

ഡൽഹി ക്യാപിറ്റൽസ് (ഡി സി)

കളിക്കാരുടെ എണ്ണം: 17

വിദേശ കളിക്കാരുടെ എണ്ണം: 05

ലഭ്യമായ സ്ലോട്ടുകൾ: 08

വിദേശ സ്ലോട്ട്: 03

പ്രതിഫല ബജറ്റ്: 13.04 കോടി

advertisement

കിങ്സ് ഇലവൻ പഞ്ചാബ് (KXIP)

കളിക്കാരുടെ എണ്ണം: 16

വിദേശ കളിക്കാരുടെ എണ്ണം: 03

ലഭ്യമായ സ്ലോട്ടുകൾ: 09

വിദേശ സ്ലോട്ട്: 05

പ്രതിഫല ബജറ്റ്: 53.20 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആർ)

കളിക്കാരുടെ എണ്ണം: 17

വിദേശ കളിക്കാരുടെ എണ്ണം: 06

ലഭ്യമായ സ്ലോട്ടുകൾ: 08

വിദേശ സ്ലോട്ട്: 02

പ്രതിഫല ബജറ്റ്: 10.75 കോടി

മുംബൈ ഇന്ത്യൻസ് (എം ഐ)

കളിക്കാരുടെ എണ്ണം: 18

advertisement

വിദേശ കളിക്കാരുടെ എണ്ണം: 04

ലഭ്യമായ സ്ലോട്ടുകൾ: 07

വിദേശ സ്ലോട്ട്: 04

പ്രതിഫല ബജറ്റ്: 15.35 കോടി

രാജസ്ഥാൻ റോയൽസ് (R R)

കളിക്കാരുടെ എണ്ണം: 16

വിദേശ കളിക്കാരുടെ എണ്ണം: 05

ലഭ്യമായ സ്ലോട്ടുകൾ: 09

വിദേശ സ്ലോട്ട്: 03

പ്രതിഫല ബജറ്റ്: 15.35 കോടി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ ‌സി‌ ബി)

കളിക്കാരുടെ എണ്ണം: 14

വിദേശ കളിക്കാരുടെ എണ്ണം: 05

ലഭ്യമായ സ്ലോട്ടുകൾ: 14

advertisement

വിദേശ സ്ലോട്ട്: 03

പ്രതിഫല ബജറ്റ്: 35.40 കോടി

സൺറൈസേഴ്‌സ് ഹൈദരാബാദ് (S R H)

കളിക്കാരുടെ എണ്ണം: 22

വിദേശ കളിക്കാരുടെ എണ്ണം: 07

ലഭ്യമായ സ്ലോട്ടുകൾ: 03

വിദേശ സ്ലോട്ട്: 01

പ്രതിഫല ബജറ്റ്: 10.75 കോടി

ഐ‌പി‌എൽ 2021 മിനി ലേലം ഫെബ്രുവരി 18 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കും, പങ്കെടുക്കുന്ന എട്ട് ഐ പി ‌എൽ ഫ്രാഞ്ചൈസികൾ അവരുടെ ഒഴിവുകൾ നികത്താനും അവരുടെ ടീമിനെ ശക്തിപ്പെടുത്താനും ശ്രമിക്കും. എന്നിരുന്നാലും, ഐ‌പി‌എൽ 2021 ന്റെ ആരംഭ തീയതി ബി ‌സി ‌സി ‌ഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ജനപ്രിയ ടൂർണമെന്റിന്റെ 14-ാം പതിപ്പ് ഏപ്രിൽ മൂന്നാം വാരം ആരംഭിക്കുമെന്നാണ് അറിയുന്നത്.

advertisement

Also Read- താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

292 കളിക്കാരിൽ - ഏകദേശം 164 ഇന്ത്യൻ കളിക്കാരും 125 വിദേശ കളിക്കാരും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരും ലേലത്തിന് ഉണ്ടാകും. എട്ട് ഫ്രാഞ്ചൈസികൾക്കിടയിൽ ഒഴിവുള്ള കളിക്കാരുടെ 61 സ്ലോട്ടുകൾ ലേലത്തിൽ നികത്താനാകും.

വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ് (ആർ‌ സി‌ ബി) ഏറ്റവും കൂടുതൽ പ്ലേയർ സ്ലോട്ടുകൾ ലഭ്യമായിട്ടുള്ളത് (11), സൺ‌റൈസേഴ്‌സ് ഹൈദരാബാദിനാണ് ( 10.75 കോടി രൂപ) ഏറ്റവും പരിമിത ബജറ്റുള്ള ടീം. കിംഗ്സ് ഇലവൻ പഞ്ചാബ് ഏറ്റവും കൂടുതൽ ബജറ്റ് (ഏകദേശം 53.20 കോടി രൂപ) ഉള്ളത്. ലേലത്തിൽ പ്രവേശിക്കുമ്പോൾ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് (സി‌എസ്‌കെ) 19.90 കോടി രൂപയ്ക്ക് ആറ് കളിക്കാരുടെ സ്ലോട്ടുകളാണ് അവർക്ക് നികത്തേണ്ടി വരുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

The upcoming Indian Premier (IPL) 2021 mini auction is scheduled to take place in Chennai on thursday, February 18. Ahead of the cash rich league’s player auction, the Board of Controller for Cricket in India (BCCI) and the IPL governing council has reportedly confirmed close to 292 players to be part of the auction pool for the upcoming tournament.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Player Auction 2021: ഐപിഎൽ താരലേലം നാളെ; ഓരോ ടീമുകൾക്കുമുള്ള ബജറ്റ് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories