മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻറ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്. പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ് പഞ്ചാബ്. 11 മത്സരങ്ങളിൽനിന്ന് 10 പോയിന്‍റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. അടുത്ത മൂന്നു മത്സരങ്ങളിലും മികച്ച വിജയം നേടിയാൽ പഞ്ചാബിന് പ്ലേഓഫിലെത്താനാകും.
ഒക്ടോബർ 25ന് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്തയ്ക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.