Darren Sammy | സൺറൈസേഴ്സ് ഹൈദരാബാദിലും വംശീയാധിക്ഷേപം നേരിട്ടു; തുറന്നുപറച്ചിലുമായി ക്രിക്കറ്റ് താരം ഡാരൻ സമി  

Last Updated:

Darren Sammy | സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന സമയത്താണ് താന്‍ അധിക്ഷേപിക്കപ്പെട്ടതെന്ന് സമി പറഞ്ഞു. എന്നാല്‍ അന്ന് താന്‍ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ അതിനെക്കുറിച്ച് അറിഞ്ഞത്.

ഇന്ത്യയില്‍ താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്ന് വെസ്റ്റ്ഇന്‍ഡീസ് താരം ഡാരന്‍ സമി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന സമയത്താണ് താന്‍ അധിക്ഷേപിക്കപ്പെട്ടതെന്ന് സമി പറഞ്ഞു. എന്നാല്‍ അന്ന് താന്‍ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ അതിനെക്കുറിച്ച് അറിഞ്ഞത്. ഹൈദരാബാദില്‍ കളിക്കുമ്പോള്‍ കാണികള്‍ തന്നെ കാലു എന്ന് വിളിച്ചിരുന്നു. ശ്രീലങ്കന്‍ താരം തിസരാ പെരേരയെയും കാണികള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും സമി പറയുന്നു. എന്നാല്‍ കാലുവിന്റെ അര്‍ത്ഥം കരുത്തര്‍ എന്നാണ് താന്‍ കരുതിയത്. പിന്നീടാണ് അത് ആളുകളെ താഴ്ത്തി പറയുന്ന വാക്കാണെന്ന് അറിഞ്ഞത്.
''ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്. ഒരുപാടുപേരുടെ സ്നേഹവും ലഭിച്ചിട്ടുണ്ട്. ഞാൻ കളിച്ച ഇടങ്ങളിലെല്ലാം ഡ്രസ്സിംഗ് റൂമിൽ എന്നെ എല്ലാവരും ചേർത്തുപിടിച്ചിട്ടുണ്ട്.''- ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സമി പറയുന്നു. ''ഇത് എല്ലാവർക്കും ബാധകമല്ല. എന്നെ ചിലർ വിളിച്ചിരുന്ന പേര് യഥാർത്ഥത്തിൽ കറുത്ത ആളുകളെ താഴ്ത്തിക്കെട്ടാനുള്ളതാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്''- സമി കൂട്ടിച്ചേർത്തു.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]
ആ വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. സഹതാരങ്ങൾ ആ പേര് വിളിച്ചശേഷം എപ്പോഴും ചിരിക്കുമായിരുന്നു. ആ പേര് വിളിച്ചവർക്കൊക്കെ താൻ മെസേജ് അയക്കും. അത് മോശം അർത്ഥത്തിലാണോ ഉപയോഗിച്ചതെന്ന് അറിയണം. അങ്ങനെ ആണെങ്കിൽ അത് എന്നെ നിരാശനാക്കും- സമി പറഞ്ഞു.
advertisement
advertisement
അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് ക്യാംപയിനില്‍ പങ്കാളിയായാണ് സമി പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Darren Sammy | സൺറൈസേഴ്സ് ഹൈദരാബാദിലും വംശീയാധിക്ഷേപം നേരിട്ടു; തുറന്നുപറച്ചിലുമായി ക്രിക്കറ്റ് താരം ഡാരൻ സമി  
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement