ഇന്നലത്തെ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാനേ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. വമ്പനടിക്കാരായ മധ്യനിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് പിഴുത ക്രിസ് മോറിസാണ് വമ്പൻ സ്കോർ നേടുന്നതിൽ നിന്നും കൊൽക്കത്തയെ തടഞ്ഞത്. നാലോവറിൽ 23 റൺസ് വഴങ്ങിക്കൊണ്ട് കാർത്തിക്ക്, റസൽ, കമ്മിൻസ് എന്നിവരുടേതടക്കം നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
IPL 2021 | ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ, ചെന്നൈ ബാംഗ്ലൂരിനെയും ഡൽഹി ഹൈദരാബാദിനെയും നേരിടും
advertisement
ഈയിടെ ക്രിസ് മോറിസിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിരുന്നു. തന്‍റെ ഐ പി എല്‍ കരിയറിലാകെ ലഭിച്ചതിനെക്കാള്‍ തുകയാണ് മോറിസിനൊക്കെ ഒരു സീസണില്‍ നല്‍കുന്നതെന്നും എന്തിനാണ് ഇത്രയും തുകയൊക്കെ മുടക്കി അദ്ദേഹത്തെ ടീമിലെടുക്കുന്നതെന്നും പീറ്റേഴ്സണ്‍ ചോദിച്ചു. ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപക്കാണ് മോറിസിനെ രാജസഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
IPL 2021 | നായകന്റെ മികവിൽ വിജയവഴിയിലേക്ക് രാജസ്ഥാൻ; കൊൽക്കത്തയ്ക്കെതിരെ ആറ് വിക്കറ്റ് ജയം
'ഇതൊക്കെ കുറച്ച് കടുപ്പമാണ്. എന്‍റെ ഐപിഎല്‍ കരിയറില്‍ ലഭിച്ചതിനേക്കാള്‍ കൂടിയ തുകയാണ് ഒറ്റ സീസണില്‍ മോറിസിനായി രാജസ്ഥാന്‍ മുടക്കിയത്. അത്രയും തുക മോറിസ് അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് സംശയമുണ്ട്. മുടക്കിയ പണത്തിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള സമ്മര്‍ദ്ദവും മോറിസിലുണ്ടെന്ന് അദ്ദേഹത്തിന്‍റെ കളി കാണുമ്പോള്‍ മനസിലാവുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പോലും അയാള്‍ ആദ്യ ചോയ്സ് അല്ല. അയാളില്‍ വെറുതെ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ് നമ്മളെല്ലാം'- പീറ്റേഴ്സൺ പറഞ്ഞു.
രാജസ്ഥാൻ ടൂർണമെന്റിലെ ആദ്യ ജയം നേടിയത് മോറിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു. എന്നാൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും മോറിസ് നിരാശപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പീറ്റേഴ്സന്‍റെ പ്രതികരണം. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത മോറിസ് മൂന്നോവറില്‍ 38 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലത്തെ പ്രകടനത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് താരം പുറത്തെടുത്തത്.
