ഐ പി എല്ലിൽ ഇന്ന് സൂപ്പർ സൺഡേയിൽ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ധോണിയും സംഘവും വിരാട് കോഹ് ലിയുടെ ബാംഗ്ലൂർ ടീമിനെ നേരിടും. രണ്ടാമത് നടക്കുന്ന മത്സരത്തിൽ കരുത്തരായ ഡൽഹി ടീം സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ആദ്യമത്സരം മുംബൈയിലും രണ്ടാമത്തെ മത്സരം ചെന്നൈയിലുമാണ് നടക്കുന്നത്. യഥാക്രമം 3.30നും 7.30നുമാണ് മത്സരങ്ങൾ ആരംഭിക്കുക.
ആദ്യമത്സരം പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലാവുമ്പോൾ തീ പാറുമെന്നത് നിസംശയം പറയാം. കളിച്ച നാല് മത്സരവും ജയിച്ച് ആര്‍ സി ബി എത്തുമ്പോള്‍ നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് സി എസ് കെയുടെ അക്കൗണ്ടില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും നിലവിലെ നായകന്‍ വിരാട് കോഹ് ലിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്.
IPL 2021 | നായകന്റെ മികവിൽ വിജയവഴിയിലേക്ക് രാജസ്ഥാൻ; കൊൽക്കത്തയ്ക്കെതിരെ ആറ് വിക്കറ്റ് ജയം
ഇരുടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സി എസ് കെയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണയും ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ആര്‍ സി ബി വീണിട്ടുണ്ട്. ഒമ്പത് തവണ മാത്രമാണ് ആർ സി ബിക്ക് ജയിക്കാനായത്. നിലവിലെ ഫോമില്‍ ഇരു ടീമിനും തുല്യ സാധ്യതയാണ്. എന്നാൽ, നിലവിലെ പ്രകടനം അനുസരിച്ച് ആർ സി ബിക്ക് മുന്നിൽ മുമ്പത്തെ കണക്കുകൾ നിഷ്പ്രഭമായി പോകുമെന്നുറപ്പ്. കോഹ് ലി - ദേവ്ദത്ത് ഓപ്പണിങ്ങ് കൂട്ടുകെട്ടും ഇപ്പോൾ ഉഷാറിലാണ്. മധ്യനിരയിലെ മാക്സി - എ ബി ഡി സാന്നിധ്യവും ടീമിന് കൂടുതൽ കരുത്തേകുന്നു.
Video | ഒറ്റയേറിൽ ഹെൽമറ്റ് 2 കഷ്ണം; ഞെട്ടിച്ച് പാക് താരം
പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹിക്ക് മുന്നിൽ അവസാന മത്സരത്തിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്തതിന്റെ വമ്പൻ ആത്മവിശ്വാസത്തിലാണ് വാർണറും സംഘവും ഇന്നിറങ്ങുന്നത്. ടൂർണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ ജയമായായിരുന്നു അത്. മികച്ച ബൗളിങ് നിരയുണ്ടെങ്കിലും ബാറ്റ്സ്മാന്മാർ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഹൈദരാബാദിന്റെ പ്രശ്നം. ചെറിയ സ്കോർ പിന്തുടരുമ്പോൾ വരെ ടീമിനെ ഈ പ്രശ്നം അലട്ടിക്കൊണ്ടിരുന്നു.
Happy Birthday Sachin Tendulkar|സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ
ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് പന്തും സംഘവും മുന്നേറുന്നത്. ഏത് വലിയ സ്കോറും പിന്തുടർന്ന് ജയിക്കാൻ കെൽപ്പുള്ള താരനിര ടീമിനുണ്ട്. അവസാന മത്സരത്തിൽ മുംബൈയെ 137 റൺസിന് എറിഞൊതുക്കിയ ഡൽഹി വിജയം തുടരാനാകും ശ്രമിക്കുക. എന്നാൽ കണക്കുകൾ നോക്കുമ്പോൾ ഹൈദരാബാദിനാണ് മുൻതൂക്കം. 18 മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 11 കളികളിലും ജയം ഹൈദരാബാദിന് ഒപ്പമായിരുന്നു. ഏഴ് മത്സരങ്ങളാണ് ഡൽഹിക്ക് ജയിക്കാനായത്. ഇരു ടീമുകളുടെയും നിലവിലെ ഫോം അനുസരിച്ച് മത്സരഫലം പ്രവാചനാതീതമാണ്.
News summary: Super Sunday in IPL has Virat Kohli's RCB facing Dhoni's CSK and Rishabh Pant's Delhi Capitals facing David Warner' SRH.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.