TRENDING:

IPL 2020| 14 മത്സരങ്ങൾ, 670 റൺസ്; ദുബായിൽ ഓറഞ്ച് ക്യാപ് അണിഞ്ഞ് കെഎൽ രാഹുൽ

Last Updated:

പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തായെങ്കിലും രാഹുലിന്റെ ബാറ്റിങ് ഈ സീസണിലെ ഐപിഎല്ലിൽ വിസ്മയകാഴ്ച്ചയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിന്. 14 മത്സരങ്ങളിൽ നിന്നായി 670 റൺസാണ് ഈ വലം കൈയ്യൻ ബാറ്റ്സ്മാൻ നേടിയത്. 55.83 ശരാശരിയിൽ 129.34 സ്ട്രൈക് റേറ്റാണ് രാഹുലിന്റേത്. ‌‌
advertisement

പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തായെങ്കിലും രാഹുലിന്റെ ബാറ്റിങ് ഈ സീസണിലെ ഐപിഎല്ലിൽ വിസ്മയകാഴ്ച്ചയായിരുന്നു. 14 മത്സരങ്ങളിൽ 12 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ്. എങ്കിലും റൺ വേട്ടയിൽ രാഹുലിനെ വെല്ലാൻ പട്ടികയിലെ മുന്നിലുള്ള ടീമുകളിലെ ബാറ്റ്സ്മാൻമാർക്ക് ആയില്ല.

ഓറഞ്ച് ക്യാപ് നേടിയതിൽ സന്തോഷമുണ്ടെങ്കിലും ടൂർണമെന്റിൽ ടീമിന് മുന്നോട്ടുപോകാൻ സാധിക്കാത്തതിലുള്ള നിരാശയും പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ കെഎൽ രാഹുൽ തുറന്നു പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ ഐപിഎൽ തനിക്ക് ഒരുപാട് പുതിയ പാഠങ്ങൾ നൽകിയെന്നും രാഹുൽ.

advertisement

You may also like:IPL 2020 MI vs DC Final| അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യൻസ്; ഡൽഹിയെ തോൽപ്പിച്ചത് 5 വിക്കറ്റിന്

ഡ‍ൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാനാണ് ഓറഞ്ച് ക്യാപ് പട്ടികയിൽ രണ്ടാമതുള്ളത്. 17 മത്സരങ്ങളിൽ 618 റൺസാണ് ധവാന്റെ സമ്പാദ്യം. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ 600 മുകളിൽ റൺസ് നേടിയ രണ്ട് താരങ്ങളും ഇവരാണ്. മൂന്നാമതുള്ള ഹൈദരാബാദ് ക്യാപ്റ്റൻ താരം ഡേവിഡ് വാർണർ 16 മാച്ചുകളിൽ നിന്ന് 548 റൺസാണ് നേടിയത്.

advertisement

പട്ടികയിൽ രണ്ടാമനാണെങ്കിലും ഫൈനലിൽ തിളങ്ങാൻ ഡൽഹി താരം ധവാന് സാധിച്ചിരുന്നില്ല. 13 പന്തിൽ 15 റൺസ് മാത്രമാണ് ധവാൻ നേടിയത്.

advertisement

ഇന്നലെ നടന്ന ഫൈനലിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കിയത്. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ. 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈയുടേത് തുടരെയുള്ള രണ്ടാം കിരീടനേട്ടം കൂടിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| 14 മത്സരങ്ങൾ, 670 റൺസ്; ദുബായിൽ ഓറഞ്ച് ക്യാപ് അണിഞ്ഞ് കെഎൽ രാഹുൽ
Open in App
Home
Video
Impact Shorts
Web Stories