ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തോടെ ഈ വർഷത്തെ ഐപിഎൽ പോരാട്ടം അവസാനിച്ചു. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ ഡൽഹിയെ 5 വിക്കറ്റിന് തോൽപ്പിച്ച മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ അഞ്ചാം കിരീടം സ്വന്തമാക്കി.
68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ. 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. മുംബൈയുടേത് തുടരെയുള്ള രണ്ടാം കിരീടനേട്ടം കൂടിയാണ്.
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.