TRENDING:

IPL 2020| സ്വന്തം നിലവാരത്തിന് അനുസരിച്ച് ഉയരാൻ കോഹ്ലിക്ക് ആയില്ല; സുനിൽ ഗവാസ്കർ

Last Updated:

സ്വന്തം നിലവാരത്തിൽ എത്താൻ കോഹ്ലിക്ക് സാധിച്ചില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിൽ വിരാട് കോഹ്ലി നിരാശപ്പെടുത്തിയെന്ന് മുൻ ഇന്ത്യൻ  താരം സുനിൽ ഗവാസ്കർ. സ്വന്തം കഴിവിന് അനുസരിച്ച് ഉയരാൻ കോഹ്ലിക്ക് സാധിക്കാത്തതാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ  പുറത്തായതിന് ഒരു കാരണമെന്ന് ഗവാസ്കർ പറയുന്നു.
advertisement

കോഹ്ലിക്ക് പുറമേ, എബി ഡിവില്ലേഴ്സും സ്വന്തം പ്രകടനത്തിന് ഒത്ത് ഉയർന്നില്ല. ഇരു താരങ്ങളുടേയും സ്ഥിരതയില്ലായ്മ ടീമിനെ ബാധിച്ചു. സ്കോർ ഉയർത്തി എതിർടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കാൻ കഴിവുള്ള ഈ രണ്ട് താരങ്ങൾക്കും സാധിച്ചില്ല.

ഐപിഎൽ 13ാം സീസണിലെ എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നിർണായക മത്സരത്തിൽ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. 43 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. 6 റൺസായിരുന്നു ഓപ്പണറായി ഇറങ്ങിയ കോഹ്ലിയുടെ സമ്പാദ്യം.

advertisement

സ്വന്തം നിലവാരത്തിൽ എത്താൻ കോഹ്ലിക്ക് സാധിച്ചില്ല. കൂടുതൽ മത്സരങ്ങൾ കളിക്കാനാകാത്തത് കാരണമായി അദ്ദേഹത്തിന് പറയാം. പക്ഷേ, എബി ഡിവില്ലേഴ്സിനൊപ്പം ചേർന്ന് അദ്ദേഹം കൂറ്റൻ സ്കോറുകൾ നേടിയിട്ടുണ്ട്.

ബൗളിങ്ങാണ് ആർസിബിയുടെ മറ്റൊരു ദൗർബല്യമെന്നും ഗവാസ്കർ. ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ എന്നിവരെ പോലുള്ള താരങ്ങളും ഒപ്പം വിരാട് കോഹ്ലി, ഡിവില്ലേഴ്സും എല്ലാമുള്ള ടീമിൽ നിന്നും വലിയ വിജയങ്ങൾ ഉണ്ടാകേണ്ടതാണ്. ശിവം ദുബേയ്ക്ക് കൃത്യമായ റോൾ കൊടുക്കേണ്ടതാണെന്ന് താൻ കരുതുന്നു. അടിച്ചു തകർക്കാനുള്ള കൃത്യമായ നിർദേശവും സ്ഥാനവും ദുബേയ്ക്ക് നൽകിയാൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനാകും. ഇപ്പോൾ അദ്ദേഹം ആശയക്കുഴപ്പത്തിലാണ്. കൂടാതെ അഞ്ചാമനായി മികച്ച താരത്തെ കണ്ടെത്തിയാൽ ഡിവില്ലേഴ്സിന്റെ സമ്മർദ്ദവും കുറക്കാൻ സാധിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈദരാബാദിന്റെ ബൗളർമാരാണ് ബാംഗ്ലൂരിനെ വിറപ്പിച്ചത്. മികച്ച പ്രകടനമാണ് സൺറൈസേഴ്സ് ബൗളർമാർ പുറത്തെടുത്തത്. സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| സ്വന്തം നിലവാരത്തിന് അനുസരിച്ച് ഉയരാൻ കോഹ്ലിക്ക് ആയില്ല; സുനിൽ ഗവാസ്കർ
Open in App
Home
Video
Impact Shorts
Web Stories