IPL 2020| ഈ താരത്തെ നോക്കി വെച്ചോളൂ; ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരത്തെ കുറിച്ച് സുനിൽ ഗവാസ്കർ

Last Updated:

ഇന്ത്യൻ ക്രിക്കറ്റിലെ ഏത് താരത്തോട് ചോദിച്ചാലും മറുത്തൊരു ഉത്തരമുണ്ടാകില്ലെന്നും ഗവാസ്കർ ഉറപ്പിച്ചു പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരം ആരാണ്? ഏത് ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും ഒരു ഉത്തരം മാത്രമേ ലഭിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതീക്ഷയുള്ള യുവതാരത്തെ കുറിച്ച് ഗവാസ്കർ പറഞ്ഞത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശുഭ്മാൻ ഗിൽ ആണ് സുനിൽ ഗവാസ്കർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമായി കാണുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഏത് താരത്തോട് ചോദിച്ചാലും മറുത്തൊരു ഉത്തരമുണ്ടാകില്ലെന്നും ഗവാസ്കർ ഉറപ്പിച്ചു പറയുന്നു.








View this post on Instagram





Preparation is 🔑 #HaiTaiyaar @kkriders


A post shared by Ꮪhubman Gill (@shubmangill) on



advertisement
ശുഭ്മാൻ ഗില്ലിനെ കെകെആർ വിശ്വസിക്കുകയും ഐപിഎല്ലിലെ എല്ലാ മത്സരത്തിലും ഒപ്പൺ ചെയ്യാൻ അവസരവും നൽകിയാൽ യുവതാരത്തിന്റെ കഴിവ് കാണാൻ സാധിക്കുമെന്ന് ഗവാസ്കർ. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ ഈ ഐപിഎല്ലിൽ ഏറ്റവും ശോഭിക്കുന്ന താരവും ഗിൽ ആയിരിക്കുമെന്നും ഗവസാകർ.
You may also like:IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ
ഇത്തവണത്തെ ഐപിഎല്ലിൽ വിജയിക്കാനുള്ള കരുത്ത് കെകെആറിനുണ്ടെന്നും ഗവാസ്കർ പറയുന്നു. മികച്ച ബൗളർമാരാണ് ടീമിന്റെ കരുത്ത്. ഈ ഐപിഎല്ലിൽ എത്ര അപകടകാരികളാകാമെന്ന് എതിർ ടീമുകൾക്ക് മുന്നിൽ തെളിയിക്കാനുള്ള കഴിവ് കെകെആറിനുണ്ട്.
advertisement








View this post on Instagram





Just 2️⃣ more days before we witness the action LIVE on our screens! 🤩 #KKRHaiTaiyaar #Dream11IPL


A post shared by Kolkata Knight Riders (@kkriders) on



advertisement
ബുധനാഴ്ച്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. 2012 ലും 2014 ചാമ്പ്യനന്മാരായ കൊൽക്കത്ത തുടർച്ചയായി പതിനാല് ജയങ്ങൾ നേടി റെക്കോർഡ് സൃഷ്ടിച്ച ടീമാണ്.
സുനിൽ നരെയ്നും ശുഭ്മാൻ ഗില്ലും ആകും ടീമിന്റെ ഓപ്പണിങ്. കരീബിയൻ പ്രീമിയർ ലീഗിൽ നരെയ്ന്റെ പ്രകടനം ഐപിഎല്ലിൽ കൊൽക്കത്തയ്ക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതേ കാര്യമാണ് സുനിൽ ഗവാസ്കറും ചൂണ്ടിക്കാട്ടുന്നത്. നരെയ്ൻ ഫോം തുടരുകയും ഗില്ലിന് മികച്ച തുടക്കം ലഭിക്കുകയും ചെയ്താൽ കൊൽക്കത്ത അക്രമകാരികളാകുമെന്ന് ഗവാസ്കർ.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ഈ താരത്തെ നോക്കി വെച്ചോളൂ; ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരത്തെ കുറിച്ച് സുനിൽ ഗവാസ്കർ
Next Article
advertisement
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാകിസ്ഥാന്റെ സ്കൂൾ പാഠപുസ്തകം
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാക് സ്കൂൾ പാഠപുസ്തകം
  • പാകിസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ തങ്ങളാണ് ജയിച്ചതെന്ന് നുണ പ്രചരിപ്പിക്കുന്നു.

  • ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങൾ തകർന്നുവെന്ന് തെളിവുകളുണ്ട്.

  • പാകിസ്ഥാൻ സമാധാനത്തിനായി സമ്മതിച്ചതായി പാഠപുസ്തകത്തിൽ പറയുന്നുവെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്.

View All
advertisement