മുംബൈ ഇന്ത്യന്‍സിലെ തന്നെ അനുകുല്‍ റോയിയോടുള്ള ക്രുനാലിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ ടീമിലില്ലാതിരുന്ന ഇഷാന്‍ കിഷന് പകരമായി പൊള്ളാര്‍ഡിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും മുന്‍പ് നാലാമനായി ക്രൂണലിനെ മുംബൈ ബാറ്റിങ്ങിനിറക്കിയിരുന്നു. മത്സരത്തില്‍ 26 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും, ഫോറുമടക്കം 39 റണ്‍സെടുത്ത് മുംബൈയുടെ വിജയത്തില്‍ ഭേദപ്പെട്ട സംഭാവന നല്‍കാന്‍ ക്രൂണലിനായിരുന്നു.
advertisement
മുംബൈ ഇന്നിങ്‌സിന്റെ പതിനഞ്ചാം ഓവറില്‍ ഒരു റണ്‍ഔട്ട് ഒഴിവാക്കാന്‍ വേണ്ടി ഡൈവ് ചെയ്താണ് ക്രൂണല്‍ പാണ്ഡ്യ ക്രീസിലേക്ക് കയറിയത്. പിന്നാലെ കയ്യിലെ വിയര്‍പ്പ് മാറ്റുന്നതിനായി മോയിസ്ചറൈസര്‍ കൊണ്ടുവരാന്‍ ഡഗൗട്ടിലേക്ക് നോക്കി പാണ്ഡ്യ ആവശ്യപ്പെട്ടു. മോയിസ്ചറൈസറുമായി എത്തിയത് അനുകുല്‍ റോയിയായിരുന്നു. മോയിസ്ചറൈസര്‍ പുരട്ടി കഴിഞ്ഞ് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ ക്രുനാലിന്റെ പ്രവര്‍ത്തിയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. മോയിസ്ചറൈസര്‍ തിരികെ കൈയില്‍ കൊടുക്കേണ്ടതിന് പകരം എറിഞ്ഞുനല്‍കിയത് ശരിയായില്ല എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഇന്നലെ ചെന്നൈക്കെതിരെ നടന്ന മത്സരത്തിലും ക്രൂണല്‍ നാലാമാനായി ഇറങ്ങിയിരുന്നു 32 റണ്‍സിന്റെ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചാണ് താരം മടങ്ങിയത്. നിര്‍ണായക സമയത്ത് ഏഴ് ബോളില്‍ നിന്നും 16 റണ്‍സ് നേടിക്കൊണ്ട് സഹോദരന്‍ ഹാര്‍ദിക്കും ടീമിന് നിര്‍ണായക സംഭാവന നല്‍കി. രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് സംഭാവന ചെയ്ത് പാണ്ഡ്യ സഹോദരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രൂണലും ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് വിതരണം ചെയ്യാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
കോവിഡ് റിലീഫിന് സാമ്പത്തിക പിന്തുണയുമായി നിരവധി സ്വദേശ- വിദേശ ഐ പി എല്‍ താരങ്ങളാണ് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.
