IPL 2021 | സിഎസ്കെയുടെ തോൽവിയിൽ നിർണായകമായത് വേറിട്ട ഫീൽഡിംഗ് സജ്ജീകരണമോ: ഫ്ലെമിംഗ് വ്യക്തമാക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
അവസാന പന്തിലെ ഫീല്‍ഡിങ് സജ്ജീകരണത്തെ കുറിച്ച് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എൽ ക്ലാസികോ പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യൻസിൻ്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹിയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നാല് വിക്കറ്റിനാണ് മുംബൈയോട് തോറ്റത്.
സിഎസ്കെയുടെ സ്കോർ പിന്തുടർന്ന് ഇറങ്ങിയ മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. ലൂങ്കി എന്‍ഗിഡി എറിഞ്ഞ ഓവറിൽ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും നേടി അവസാന പന്തില്‍ ജയിക്കാൻ രണ്ട് റണ്‍സ് എന്ന നിലയിലേക്ക് മത്സരം എത്തിച്ചു.
എന്‍ഗിഡി എറിഞ്ഞ യോര്‍ക്കര്‍ ലോങ് ഓണിലേക്ക് തട്ടിയിട്ട പൊള്ളാര്‍ഡ് അനായാസമായി രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു. ബൗണ്ടറിക്ക് അരികിൽ നിൽക്കുകയായിരുന്ന സിഎസ്കെ ഫീൽഡറുടെ ത്രോ ബൗളറുടെ എൻഡിലേക്ക് പന്ത് എത്തിയപ്പോഴേക്കും പൊള്ളാര്‍ഡ് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. അവസാന പന്തില്‍ സിംഗിള്‍ സാധ്യത ഒഴിവാക്കാന്‍ ഫീല്‍ഡറെ അടുത്ത് നിര്‍ത്താതെ സ്‌പ്രെഡ് ഫീല്‍ഡിങ് ശൈലിയാണ് ധോണി ഉപയോഗിച്ചത്. ഇത് ധോണിക്കും ടീമിനും തിരിച്ചടിയായെന്ന് തെളിയുന്നതായിരുന്നു മുംബൈയുടെ വിജയം.
advertisement
ഇപ്പോഴിതാ അവസാന പന്തിലെ ഫീല്‍ഡിങ് സജ്ജീകരണത്തെ കുറിച്ച് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് തൻ്റെ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
"അവസാന പന്തിൽ അങ്ങനെയൊരു ഫീല്‍ഡിങ് പൊസിഷന്‍ വച്ചത് കണ്ട് അത്ഭുതപ്പെട്ടില്ല. പന്തിനെ മികച്ച രീതിയിൽ കണക്ട് ചെയ്യുന്ന താരമാണ് പൊള്ളാര്‍ഡ്. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. സത്യസന്ധ്യമായി പറഞ്ഞാല്‍ 2019ലെ ഫൈനലില്‍ ഞങ്ങളെ അവര്‍ തോല്‍പ്പിച്ചതുപോലെ അവർക്കെതിരെ അവസാന പന്തില്‍ ഒരു റണ്ണൗട്ട് പ്രതീക്ഷിച്ചിരുന്നു. അവസാന പന്ത് എന്നതിലുപരിയായി മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഉണ്ടായിരുന്നു," ഫ്ലെമിംഗ് പറഞ്ഞു.
advertisement
മികച്ച രീതിയിൽ കളിച്ചിരുന്ന പൊള്ളാര്‍ഡ് വമ്പനടിക്ക് ശ്രമിക്കുമെന്നായിരുന്നു സിഎസ്‌കെയുടെ കണക്കുകൂട്ടല്‍. പൊള്ളാര്‍ഡും അതിനായിത്തന്നെയാണ് ശ്രമിച്ചതെങ്കിലും ലൂങ്കി എന്‍ഗിഡിയുടെ മനോഹര യോർക്കറിനെതിരെ പൊള്ളാര്‍ഡിന് വലിയ ഷോട്ട് കളിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ വിജയലക്ഷ്യം മറികടക്കുന്നതിന് അതൊരു തടസമായില്ല. ലോങ് ഓണിലെക്ക് പന്ത് തട്ടിയിട്ട അദ്ദേഹം അനായാസം രണ്ട് റൺസ് നേടി ജയം നേടി. 18ാം ഓവറില്‍ പൊള്ളാര്‍ഡിനെ ഡുപ്ലെസിസ് കൈവിട്ടതും സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.
പൊള്ളാര്‍ഡിന്റെ പ്രകടനത്തെ മുംബൈ നായകന്‍ രോഹിത് ശര്‍മയും പ്രശംസിച്ചു. കീറോണ്‍ പൊള്ളാര്‍ഡിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്.
advertisement
"ഇതിന് മുമ്പ് ഇത്തരമൊരു റണ്‍ചേസ് ഞാന്‍ കണ്ടിട്ടില്ല. പൊള്ളാര്‍ഡിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണിത്. പുറത്ത് നിന്ന് കാണാന്‍ മനോഹരമായ പ്രകടനം. താരങ്ങള്‍ നടത്തിയ അധ്വാനം കാണുമ്പോള്‍ വലിയ അഭിമാനം തോന്നുന്നു," രോഹിത് ശര്‍മ പറയുന്നു.
Summary: CSK coach Stephen Fleming explains why a spread out field was set against Kieron Pollard in the last over
Location :
First Published :
May 02, 2021 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | സിഎസ്കെയുടെ തോൽവിയിൽ നിർണായകമായത് വേറിട്ട ഫീൽഡിംഗ് സജ്ജീകരണമോ: ഫ്ലെമിംഗ് വ്യക്തമാക്കുന്നു



