TRENDING:

CSK vs DC IPL 20210 | ചെന്നൈ ടീമിന്‍റെ ചിത്രം വരച്ച് പാലക്കാട് സ്വദേശി ലിജേഷ്; അഭിനന്ദനവുമായി സിഎസ്കെ

Last Updated:

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഔദ്യോഗിക ഹാൻഡിൽ. ഇതോടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറലായി കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഐ പി എല്ലിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ് ധോണിയും കൂട്ടരും. റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റലിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് നേരിടുന്നത്. ഐപിഎല്ലിൽ നിരവധി തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് ഏറെ ആരാധകരുള്ള ടീമാണ്. ചെന്നൈ ടീമിന്‍റെ ചിത്രം വരച്ച് രംഗത്തെത്തിയിരിക്കുകയാണ് പാലക്കാട് സ്വദേശി ലിജേഷ് വണ്ടാഴി എന്ന ഫ്രീലാൻസ് ആർട്ടിസ്റ്റ്.
advertisement

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഔദ്യോഗിക ഹാൻഡിൽ. ഇതോടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം ആയിരകണക്കിന് പേരാണ് ചിത്രം ലൈക് ചെയ്തിരിക്കുന്നത്.

നേരത്തെ ലിജേഷ് വരച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ചിത്രവും ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. വാർണറെ തമിഴ് സ്റ്റൈലിൽ അവതരിപ്പിച്ചതോടെയാണ് ചിത്രം ശ്രദ്ധ നേടിയത്. ഈ ചിത്രം ഡേവിഡ് വാർണർ തന്നെ ഷെയർ ചെയ്തതോടെ പത്തു ലക്ഷത്തിൽ ഏറെ പേർ അത് കണ്ടു. ചിത്രം വൈറലായതോടെ നാട്ടിലെ താരമായി ലിജേഷ് മാറി.

advertisement

ഇക്കഴിഞ്ഞ ഡിസംബറിലാണ് പാലക്കാട്ടുകാരൻ ലിജേഷ് ഡേവിഡ് വാർണറുടെ ചിത്രം വരച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തത്. തമിഴ് ടിക്ടോക്ക് താരം അരുൺകുമാറിന്‍റെ സ്റ്റൈലിൽ വണക്കം ഡാ മാപ്പിളൈ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തത്. ഈ ചിത്രം ദിവസങ്ങൾക്കുള്ളിലാണ് സാക്ഷാൽ ഡേവിഡ് വാർണർ തന്നെ ഇൻസ്റ്റയിൽ ഷെയർ ചെയ്യുകയായിരുന്നു. ഇതോടെ സംഗതി ഭൂലോക ഹിറ്റായി. തമിഴ് സ്റ്റൈലിൽ കൊമ്പൻ മീശയും ഭസ്മക്കുറിയുമായി അഭിവാദ്യം ചെയ്തു നിൽക്കുന്ന ഈ ചിത്രം ഒരാഴ്ച കൊണ്ടുതന്നെ പത്തുലക്ഷത്തിലേറെ പേർ ലൈക് ചെയ്തിരുന്നു.

advertisement

ചിത്രം ഡേവിഡ് വാർണർ തന്നെ ഷെയർ ചെയ്തതിന്‍റെ സന്തോഷം ലിജേഷ് നേരത്തെ തന്നെ ന്യൂസ് 18നോട് പങ്കുവെച്ചിരുന്നു. ഇത്രയും വലിയ ആള് താൻ വരച്ച ചിത്രം പോസ്റ്റു ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ലിജേഷ് പറയുന്നു. അന്ന് നിരവധി പേർ തനിക്ക് അഭിനന്ദനവുമായി മെസേജ് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പാലക്കാട് വണ്ടാഴിയിലാണ് ലിജേഷിന്‍റെ വീട്. പെൻസിൽ ഡ്രോയിങിൽ ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ലിജേഷിന് ഇത് ഉപജീവന മാർഗമാണ്. സെലിബ്രിറ്റികളുടെ ചിത്രങ്ങളേക്കാൾ കൂടുതൽ വരച്ചത് ആവശ്യക്കാർക്കു വേണ്ടിയാണ്.

advertisement

ലോക്ക്ഡൌൺ കാലത്ത് ചിത്രം വരക്കാൻ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് സെലിബ്രിറ്റികളുടെ ചിത്രം വരച്ചു തുടങ്ങിയതെന്ന് ലിജേഷ് പറയുന്നു. ഡേവിഡ് വാർണർക്കു പുറമെ തമിഴ് നടൻ സൂര്യ, ക്രിക്കറ്റ് താരം സുരേഷ് റെയ്ന, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ലിജേഷ് മനോഹരമായി വരച്ചിട്ടുണ്ട്.

ഡേവിഡ് വാർണറുടെ ചിത്രം വരച്ചതിന് നിരവധി പേർ വിളിച്ചും മെസേജ് അയച്ചും അഭിനന്ദനം അറിയിച്ചിരുന്നുവെന്ന് ലിജേഷ് പറയുന്നു. തന്‍റെ സ്റ്റൈലിൽ ചിത്രം വരച്ചതിന് തമിഴ് ടിക്ടോക്ക് താരം അരുൺകുമാറും വിളിച്ചിരുന്നു. പത്രമാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൂടുതൽ പേർ വിളിക്കാൻ തുടങ്ങിയെന്നും ലിജേഷ് പറയുന്നു.

advertisement

Also Read- CSK vs DC IPL 2021 | 'മത്സരത്തിനിടയിലെ ഫീൽഡ് ചെയ്ഞ്ചുകൾ ഞാൻ നേരിട്ട് നടത്തും': റിഷഭ് പന്ത്

വലിയ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ലിജേഷ് ചിത്രങ്ങൾ വരക്കുന്നത്. തന്‍റെ കിടപ്പുമുറിയിലെ മേശയിൽ വെച്ചാണ് അദ്ദേഹം ചിത്രങ്ങൾ വരയ്ക്കുന്നത്. വീട്ടിലെ സാഹചര്യങ്ങൾ മൂലം ചെറുപ്പത്തിലേ പഠനം നിർത്തേണ്ടി വന്ന ലിജേഷിന് വരയിലൂടെ വരുമാനം കണ്ടെത്തി കുടുംബത്തെ കരകയറ്റണമെന്ന ആഗ്രഹമാണ് ഇപ്പോഴുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വണ്ടാഴി സ്വദേശി ലക്ഷ്മണന്‍റെയും ജയന്തിയുടെയും മൂത്ത മകനാണ് ലിജേഷ്. മൂന്നു സഹോദരങ്ങളുണ്ട്. ലിജേഷ് വരച്ച ചിത്രങ്ങൾ ലോകം അറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും.

മലയാളം വാർത്തകൾ/ വാർത്ത/IPL/
CSK vs DC IPL 20210 | ചെന്നൈ ടീമിന്‍റെ ചിത്രം വരച്ച് പാലക്കാട് സ്വദേശി ലിജേഷ്; അഭിനന്ദനവുമായി സിഎസ്കെ
Open in App
Home
Video
Impact Shorts
Web Stories