CSK vs DC IPL 2021 | 'മത്സരത്തിനിടയിലെ ഫീൽഡ് ചെയ്ഞ്ചുകൾ ഞാൻ നേരിട്ട് നടത്തും': റിഷഭ് പന്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
കാര്യങ്ങള്‍ ലളിതമായി കണ്ട് എന്റെ നൂറു ശതമാനവും നല്‍കാനാണ് ശ്രമിക്കുക. വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്'
കഴിഞ്ഞ സീസണില്‍ റിക്കി പോണ്ടിങ് ശ്രേയസ് അയ്യര്‍ എന്നിവരുടെ നേതൃതത്തില്‍ ഫൈനലില്‍ എത്തിയ ടീമാണ് ഡെല്‍ഹി ക്യാപിറ്റല്‍സ്. ഇത്തവണ അയ്യര്‍ ഐ പി എല്‍ 2021 ടീമിൽ ഇല്ല. തോളിനേറ്റ പരിക്ക് മൂലം അദ്ദേഹം ടീമില്‍ നിന്നു പിന്മാറിയിരുന്നു. ശ്രേയസിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് ചുമതല നല്‍കിയത് ആരാധകര്‍ക്ക് വൻ ആവേശമാണ് നൽകിയിരിക്കുന്നത്. നായക സ്ഥാനത്ത് പരിചയ സമ്പത്തുള്ള ശിഖർ ധവാൻ, അജിൻക്യ രഹാനെ, ആർ അശ്വിൻ എന്നിവരെ മാറ്റി നിർത്തിക്കൊണ്ടാണ് മാനേജ്മെന്റ് പന്തിന് നായകസ്ഥാനം നൽകിയത്.
ഇത്തവണ നായകസ്ഥാനത്തേക്ക് എത്തുമ്പോള്‍ റിഷഭ് പന്ത് മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലും മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്. പന്ത് ഡല്‍ഹിയെ കന്നി ഐ പി എല്‍ കിരീടത്തിലേക്ക് എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് വൈകീട്ട് 7.30 ന് ധോണിയുടെ ചെന്നൈ ടീമിനെതിരെയാണ് പന്തിന്റെ നായക വേഷത്തിലെ അരങ്ങേറ്റം. ധോണിയുടെ പിൻഗാമി എന്നാണ് പന്ത് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗുരുവും ശിഷ്യനും നേർക്കുനേർ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.
advertisement
ഇപ്പോൾ മത്സരത്തിനിടയിൽ ഫീല്‍ഡ് ചെയ്ഞ്ചുകള്‍ താന്‍ തന്നെ നേരിട്ട് നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. "ഐ പി എല്ലില്‍ ക്യാപ്റ്റനായുള്ള എന്റെ അരങ്ങേറ്റമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാര്യങ്ങള്‍ ലളിതമായി കണ്ട് എന്റെ നൂറു ശതമാനവും നല്‍കാനാണ് ശ്രമിക്കുക. വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്. ക്യാപ്റ്റനായ ഈ സാഹചര്യത്തില്‍ ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും"- പന്ത് പറഞ്ഞു. ക്യാപ്റ്റനായി എന്നതില്‍ വലിയ വ്യത്യാസം താന്‍ കാണുന്നില്ലെന്നും പന്ത് കൂട്ടിച്ചേർത്തു.
advertisement
Also Read- CSK vs DC IPL 2021 | 'തല'യ്ക്കു നേരെ പന്ത് ; ഐ പി എൽ രണ്ടാം മത്സരത്തിൽ ചെന്നൈയും ഡൽഹിയും നേർക്കുനേർ
മുമ്പ് പല ഐ പി എൽ ഫ്രാഞ്ചൈസികളേയും നയിച്ച പരിചയസമ്പത്തുള്ള താരങ്ങൾ ടീമിൽ ഉള്ളപ്പോഴും തീരുമാനങ്ങള്‍ ഫീല്‍ഡില്‍ താന്‍ നേരിട്ടെടുക്കും എന്ന് പറയുന്നത് വഴി വ്യക്തമായ സന്ദേശം നല്‍കുക കൂടിയാണ് ഇവിടെ റിഷഭ് പന്ത് ചെയ്യുന്നത്. ചെന്നൈക്കെതിരെയുള്ള മത്സരത്തിന് തൊട്ട് മുൻപാണ് താരം ഇത് വെളിപ്പെടുത്തിയത്. പന്ത് കടമകൾ ഇഷ്ടപെടുന്ന വ്യക്തിയാണെന്നാണ് ഡൽഹി ടീം മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് പറഞ്ഞത്. ഒരു ടീമിന്റെ നായകൻ ആ ടീമിലെ ഏറ്റവും മികച്ച കളിക്കാരനാവണം എന്ന ചിന്താഗതിയും പന്തിനുണ്ടെന്ന് പോണ്ടിങ് പറഞ്ഞിരുന്നു.
advertisement
News summary: I am just going to keep things simple and give my 100%. You get a good idea about setting fields as a wicketkeeper and now as captain, I will be making the changes in the field directly. So, there's not going to be much of a difference for me," said Rishabh Pant.
Location :
First Published :
April 10, 2021 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
CSK vs DC IPL 2021 | 'മത്സരത്തിനിടയിലെ ഫീൽഡ് ചെയ്ഞ്ചുകൾ ഞാൻ നേരിട്ട് നടത്തും': റിഷഭ് പന്ത്


