TRENDING:

IPL 2021 | നായക അരങ്ങേറ്റം ഗംഭീരമാക്കി മായങ്ക്; മായങ്കിന്റേത് കൗതുകങ്ങളും റെക്കോര്‍ഡുകളും നിറഞ്ഞ ഇന്നിങ്‌സ്

Last Updated:

ല്‍ഹിക്കെതിരായ പ്രകടനത്തോടെ ഐ പി എല്ലില്‍ പുറത്താവാതെ 99 റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും മായങ്ക് എത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലില്‍ നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചുകൊണ്ട് എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് പഞ്ചാബ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാള്‍. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്നലെ നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പഞ്ചാബിനെ നയിച്ചത് മായങ്ക് ആയിരുന്നു. ഡല്‍ഹി ബൗളിങ് നിരക്ക് മുന്നില്‍ പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍ക്ക് താളം കണ്ടെത്താനാവാതെ വന്നപ്പോള്‍ നായകന്റെ ഒറ്റയാന്‍ പോരാട്ടം തന്നെയാണ് പഞ്ചാബിന് 167 എന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മത്സരം പഞ്ചാബ് തോറ്റെങ്കിലും പുറത്താകാതെ 58 ബോളില്‍ എട്ടു ബൗണ്ടറികളും സിക്സറുമടക്കം 99 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
advertisement

ഒരുപാട് നേട്ടങ്ങളും കൗതുകങ്ങളും ഈ ഇന്നിങ്‌സില്‍ പിറന്നിട്ടുണ്ട്. ഐ പി എല്ലിലെ നായക അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ തരമായി മായങ്ക് മാറിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരായിരുന്നു നേരത്തേ പുറത്താവാതെ 93 റണ്‍സുമായി രണ്ടാമത്. ഇന്നലത്തെ ഇന്നിങ്‌സിലൂടെ ശ്രേയസിനെ പിന്നിലാക്കി മായങ്ക് രണ്ടാസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്.

Also Read-IPL 2021 | 'സ്വാര്‍ത്ഥതയുടെ എല്ല് അവനില്‍ ഇല്ല'; മായങ്ക് അഗര്‍വാളിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

advertisement

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്ത മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ റെക്കോര്‍ഡില്‍ തലപ്പത്തുള്ളത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 219 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന പന്ത് വരെ പോരാടിയ സഞ്ജു 119 റണ്‍സ് നേടിയത്. അവസാന പന്തിലാണ് താരം പുറത്താകുന്നത്.

ഇന്നലത്തെ ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ ഐ പി എല്ലില്‍ പുറത്താവാതെ 99 റണ്‍സെടുത്ത മൂന്നാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും മായങ്ക് എത്തി. 2013ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈക്കായി സുരേഷ് റെയ്നയും 2019ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് താരം ക്രിസ് ഗെയ്ലുമാണ് നേരത്തേ പുറത്താവാതെ 99 റണ്‍സെടുത്തിട്ടുള്ളത്.

advertisement

Also Read-ലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; മുപ്പത്തിരണ്ടാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

വേറെയും പ്രത്യേകതകള്‍ മായങ്കിന്റെ ഇന്നിങ്‌സിനുണ്ട്. ആര്‍ സി ബിക്ക് വേണ്ടി വിരാട് കോഹ്ലി ഒരിക്കല്‍ ഇതേ സ്‌കോര്‍ കരസ്ഥമാക്കിയിരുന്നു. അന്ന് കോഹ്ലി ഈ സ്‌കോര്‍ നേടിയത് ഡല്‍ഹിക്കെതിരെ തന്നെയായിരുന്നു. ഇരുവരും 58 ബോളുകളാണ് ഈ സ്‌കോര്‍ നേടാന്‍ നേരിട്ടത്. ഇന്നിങ്‌സില്‍ നാല് സിക്‌സറുകളും, അവസാന ഓവറില്‍ 23 റണ്‍സുമാണ് രണ്ടുപേരും സമാന രീതിയില്‍ കരസ്ഥമാക്കിയത്.

advertisement

കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് മായങ്കിനെ നായകവേഷം തേടിയെത്തിയിരിക്കുന്നത്. രാഹുലിന് അപ്പ്രെന്റിസിറ്റിസിന്റെ പ്രശ്‌നം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നേക്കും. എത്ര നാള്‍ താരത്തിന് വിശ്രമം വേണ്ടി വരും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയങ്ങളുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോള്‍.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | നായക അരങ്ങേറ്റം ഗംഭീരമാക്കി മായങ്ക്; മായങ്കിന്റേത് കൗതുകങ്ങളും റെക്കോര്‍ഡുകളും നിറഞ്ഞ ഇന്നിങ്‌സ്
Open in App
Home
Video
Impact Shorts
Web Stories