ലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; മുപ്പത്തിരണ്ടാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

Last Updated:

2023 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ ഒരുക്കാനുള്ള ലങ്കന്‍ സെലക്ടര്‍മാരുടെ പദ്ധതികള്‍ക്കിടെയാണ് താരത്തിന്റെ വിരമിക്കല്‍

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുപ്പത്തിരണ്ടാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2023 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ ഒരുക്കാനുള്ള ലങ്കന്‍ സെലക്ടര്‍മാരുടെ പദ്ധതികള്‍ക്കിടെയാണ് താരത്തിന്റെ വിരമിക്കല്‍. കുടുംബപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കാനുമാണ് ഈ തീരുമാനമെന്ന് താരം വെളിപ്പെടുത്തി. നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പെരേരയെ പരിഗണിച്ചിരുന്നില്ല. വിരമിച്ചെങ്കിലും തുടര്‍ന്നും ടി20 ലീഗുകളില്‍ കളിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്.
പെരേര 166 എകദിനത്തിലും ആറ് ടെസ്റ്റിലും 84 ടി20യിലും ശ്രീലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. 166 ഏകദിനങ്ങള്‍ നിന്നും 2338 റണ്‍സും 175 വിക്കറ്റും താരം നേടിയിട്ടുണ്ട്. 84 ടി20 മത്സരങ്ങളില്‍ ശ്രീലങ്കന്‍ ജേഴ്സി അണിഞ്ഞ താരം 1204 റണ്‍സും 51 വിക്കറ്റും കരിയറില്‍ സ്വതമാക്കിയിട്ടുണ്ട്. മീഡിയം പേസ് ബൗളിങ്ങും ലോവര്‍ ഓര്‍ഡറിലെ വെടിക്കെട്ട് ബാറ്റിങ്ങുമായിരുന്നു തിസാര പെരേരയുടെ പ്രത്യേകതകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 2012ന് ശേഷം കളിച്ചിരുന്നില്ലെങ്കിലും ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നിര്‍ണായാക താരങ്ങളിലൊരാളായിരുന്നു പെരേര.
advertisement
2014ല്‍ ശ്രീലങ്കയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് തിസാരയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ വിജയറണ്‍ കുറിച്ചതും അദ്ദേഹം തന്നെ. 2011ല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലും താരം തിളങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സെലക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാനുള്ള തന്റെ തീരുമാനം അറിയിച്ചിരുന്നതായാണ് സൂചന. തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇംഗ്ലണ്ടിനും, ബംഗ്ലാദേശിനുമെതിരെയാണ് ശ്രീലങ്കയുടെ അടുത്ത ഏകദിന പരമ്പരകള്‍. ഈ മത്സരങ്ങളില്‍ യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ടീമിനെ കളത്തിലിറക്കാനാണ് ശ്രീലങ്കന്‍ സെലക്ടര്‍മാരുടെ പദ്ധതികളെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
advertisement
2017ല്‍ ശ്രീലങ്കയുടെ ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനം പെരേരക്ക് ലഭിച്ചു. ന്യൂസിലാന്‍ഡിനെതിരെ 74 ബോളില്‍ നിന്നും 140 റണ്‍സ് അടിച്ചാണ് അദ്ദേഹം ആദ്യ ഏകദിന സെഞ്ച്വറി നേടിയത്. ഏകദിനത്തിലും, ടി20യിലും ശ്രീലങ്കയ്ക്ക് വേണ്ടി ഹാട്രിക്കുകളും താരം നേടിയിട്ടുണ്ട്. ഈയിടെ ശ്രീലങ്കയില്‍ നടന്ന ലിമിറ്റഡ് ഓവര്‍ ലിസ്റ്റ് എ ടൂര്‍ണമെന്റില്‍ ശ്രീലങ്കന്‍ ആര്‍മിക്ക് വേണ്ടി കളിച്ച തിസാര പെരേര ഓരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ശ്രീലങ്കന്‍ താരമായി തിസാര പെരേര മാറിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; മുപ്പത്തിരണ്ടാം വയസിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement