TRENDING:

IPL 2021 | ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷ, 'അയാളുടെ കൈകളിൽ രക്തക്കറയുണ്ട്', ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ മൈക്കൽ സ്ലേറ്റർ

Last Updated:

പതിനാലു ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ അഞ്ചു വർഷത്തെ ജയിൽ ശിക്ഷ നൽകുമെന്നും മോറിസൺ അറിയിച്ചിരുന്നു. ജയില്‍ ശിക്ഷയെന്നത് രാജ്യത്തിന്‍റെ താല്‍പര്യം കണക്കിലെടുത്തെന്നാണ് സ്കോട്ട് മോറിസണ്‍ വിശദീകരണം നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ തീരുമാനത്തിൽ വിമർശനം ശക്തം. ഈയിടെ മുൻ ഓസ്ട്രേലിയൻ ഓപ്പണറും ഐ പി എൽ ടെലിവിഷൻ അവതാരകാനുമായ മൈക്കൽ സ്ലേറ്റർ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ 'കൈകളിൽ രക്തക്കറയുണ്ട്' എന്നായിരുന്നു സ്ലേറ്റർ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്. എന്നാൽ സ്ലേറ്ററുടെ അഭിപ്രായം 'അസംബന്ധം' ആണെന്ന് മറുപടി നൽകിയിരിക്കുകയാണ് സ്കോട്ട് മോറിസൺ.
advertisement

പതിനാലു ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ അഞ്ചു വർഷത്തെ ജയിൽ ശിക്ഷ നൽകുമെന്നും മോറിസൺ അറിയിച്ചിരുന്നു. ജയില്‍ ശിക്ഷയെന്നത് രാജ്യത്തിന്‍റെ താല്‍പര്യം കണക്കിലെടുത്തെന്നാണ് സ്കോട്ട് മോറിസണ്‍ വിശദീകരണം നൽകിയത്. ഓസ്ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയിടുമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം മനുഷ്യാവകാശ ലംഘനമാണെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

advertisement

ഐ പി എല്ലിന്റെ ഭാഗമായി ഒട്ടേറെ ഓസ്ട്രേലിയൻ താരങ്ങൾ വിവിധ ടീമുകളുടെ ഭാഗമായി നിലവിൽ ഇന്ത്യയിലുണ്ട്. ടൂർണമെന്റിന്റെ പാതി വഴിയിൽ കുറച്ചു ഓസീസ് താരങ്ങൾ നാട്ടിലേക്ക് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങിയിരുന്നു. ഓസ്ട്രേലിയയുടെ നിരവധി മുൻ താരങ്ങളും ടെലിവിഷൻ അവതാരകരുടെ വേഷത്തിൽ ഐ പി എല്ലിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിൽ കോവിഡ് മൂലം ഐ പി എൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Also Read- ICC Ranking | ഐ സി സി യുടെ ഏകദിന റാങ്കിങ്ങിൽ തകർപ്പൻ നേട്ടവുമായി ന്യൂസിലൻഡ്, ഇന്ത്യ മൂന്നാം സ്ഥാനത്ത്

advertisement

മുമ്പ് ഐ പി എല്‍ അവസാനിക്കുമ്പോള്‍ പ്രത്യേക വിമാനത്തില്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുംബൈ ഓപ്പണര്‍ ക്രിസ് ലിന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ഓരോ ഐ പി എൽ സീസണിലെ താരങ്ങളുമായുള്ള കരാറിന് ബി സി സി ഐ ലേലത്തുകയുടെ 10% ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നൽകേണ്ടതുണ്ട്. ഈ പൈസ ഇത്തവണ തങ്ങളെ നാട്ടിലെത്തിക്കാൻ ചെലവഴിക്കണമെന്നാണ് ലിൻ ആവശ്യപ്പെട്ടത്. എന്നാൽ താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നുമാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.

advertisement

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിലക്ക് തങ്ങളുടെ പൗരന്മാര്‍ക്കും സ്ഥരിതാമസക്കാര്‍ക്കും ഓസ്ട്രേലിയ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ഏഴിരട്ടിയായി കൊവിഡ് രോഗികളെ കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ശന നടപടികളിലേക്ക് ഓസ്ട്രേലിയ കടന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Former cricketer Michael Slater had slammed Australia Prime Minister over flight ban from India.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് അഞ്ചു വർഷം ജയിൽ ശിക്ഷ, 'അയാളുടെ കൈകളിൽ രക്തക്കറയുണ്ട്', ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ മൈക്കൽ സ്ലേറ്റർ
Open in App
Home
Video
Impact Shorts
Web Stories