ICC Ranking | ഐ സി സി യുടെ ഏകദിന റാങ്കിങ്ങിൽ തകർപ്പൻ നേട്ടവുമായി ന്യൂസിലൻഡ്, ഇന്ത്യ മൂന്നാം സ്ഥാനത്ത്

Last Updated:

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്നാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018 മേയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് പുതിയ റാങ്കിങ്ങ്.

ICC Ranking | ഐ സി സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ന്യൂസിലന്‍ഡ് ടീം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്നാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018 മേയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് പുതിയ റാങ്കിങ്ങ്. ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് തള്ളി താഴെയിട്ടുകൊണ്ടാണ് ന്യൂസിലൻഡ് ഈ നേട്ടം കരസ്ഥമാക്കിയത്.
121റേറ്റിങ് പോയിന്റാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയ ന്യൂസിലാന്‍ഡിനുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയക്ക് 118 റേറ്റിങ് പോയിന്റും ഇന്ത്യക്ക് റേറ്റിങ് 115 പോയിന്റുമാണുള്ളത്. ഒരേ പോയിന്റാണെങ്കിലും കൂടുതല്‍ ജയം ഇന്ത്യക്കാണ് എന്നതിനാലാണ് ഇം​ഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തോല്‍വി വഴങ്ങിയതോടെയാണ് നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് അടി പതറിയത്. ടെസ്റ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായി ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണും, ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറായി ട്രെന്റ് ബോൾട്ടും പട്ടികയിലുണ്ട്.
advertisement
മേയ് മാസത്തിലാണ് ഐ സി സി വാർഷിക റാങ്കിങ്ങിനായി കണക്കുകൾ പുന:പരിശോധിക്കാറുള്ളത്. മൂന്നു വർഷം മുമ്പ് തൊട്ടുള്ള കണക്കുകളാണ് ഇതിൽ പരിഗണിക്കുക. ഇപ്പോൾ പുറത്തു വിട്ട റാങ്കിങ്ങിൽ 2018/19, 2019/20 സീസണുകളിലെ ടീമുകളുടെ പ്രകടനങ്ങൾക്ക് 50% മൂല്യവും, 2020 മേയ് മുതലുള്ള മത്സരങ്ങൾക്ക് 100 ശതമാനം മൂല്യവും കണക്കാക്കുന്നു. ഈ കാലയളവിൽ ന്യൂസിലൻഡ് കളിച്ച 30 ഏകദിനങ്ങളിൽ 20 എണ്ണത്തിലും അവർ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന്റെ കരുത്തിലാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
advertisement
ടി20 വാര്‍ഷിക റാങ്കിങ്ങും ഐ സി സി പുറത്തിറക്കിയിട്ടുണ്ട്. 277 പോയിന്റോടെ ഇം​ഗ്ലണ്ട് ആണ് ഒന്നാമത്. 272 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ന്യൂസിലാന്‍ഡ് ആണ് ഇവിടെ മൂന്നാം സ്ഥാനത്ത്. മൂന്ന് ഫോർമാറ്റിലും മികച്ച മുന്നേറ്റമാണ് ന്യൂസിലൻഡ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്.
ഐ പി എല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡ് താരങ്ങളെയും യു‌ കെയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലയേഴ്‌സ് അസോസിയേഷന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഐ പി എല്ലിന് ശേഷം ന്യൂസിലന്‍ഡിലേക്ക് മടങ്ങിയാല്‍ കളിക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. തുടര്‍ന്ന് യു കെയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി യു‌ കെയിലും ക്വാറന്റൈന്‍ വേണ്ടിവരും. ഇത് കളിക്കാരെ ബാധിക്കുമെന്നാണ് ന്യൂസിലന്‍ഡ് പ്ലയേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
advertisement
കെയ്‌ന്‍ വില്യംസണും ട്രെന്റ് ബോള്‍ട്ടും ജാമിസണും ഉള്‍പ്പടെ 10 ന്യൂസിലന്‍ഡ് താരങ്ങളാണ് ഐ പി എല്ലില്‍ കളിക്കാൻ എത്തിയിട്ടുള്ളത്. എന്നാൽ ഐ പി എൽ അനിശ്ചിതകാലത്തേക്ക് നിർത്തി വച്ചതിനാൽ ഇവരുടെ മടക്കയാത്രയുടെ കാര്യങ്ങൾ അനിശ്ചിതത്വത്തിലായായിരിക്കുകയാണ്.
News summary: After the latest annual update from ICC, New Zealand jumped two spots to topple England from the summit position in the ODI rankings for teams. India slipped one spot to the third.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Ranking | ഐ സി സി യുടെ ഏകദിന റാങ്കിങ്ങിൽ തകർപ്പൻ നേട്ടവുമായി ന്യൂസിലൻഡ്, ഇന്ത്യ മൂന്നാം സ്ഥാനത്ത്
Next Article
advertisement
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
  • ഹരിയാനയിലെ എംഡിയുവിൽ വനിതാ ശുചീകരണ തൊഴിലാളികൾക്കെതിരെ അപമാനകരമായ നടപടികൾ.

  • സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ 'തെളിവായി' എടുത്തതായും ആരോപണമുണ്ട്.

  • യൂണിവേഴ്‌സിറ്റി അധികൃതർ സൂപ്പർവൈസർമാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement