TRENDING:

മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ വിയോജിപ്പ് പ്രകടിപ്പിച്ച് മൊയീൻ അലി; ആവശ്യം അംഗീകരിച്ച് ചെന്നൈ ടീം

Last Updated:

ഇസ്ലാം മതവിശ്വാസിയായ മൊയിന്‍ അലി മദ്യം ഉപയോഗിക്കുകയോ മദ്യത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറില്ല. ദേശീയ ടീമില്‍ കളിക്കുമ്പോഴും മദ്യത്തിന്‍റെ പരസ്യത്തില്‍ നിന്നും മൊയീന്‍ അലി ഒഴിവാകാറുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന മൊയീൻ അലിയുടെ ആവശ്യം ചെന്നൈ ടീം അംഗീകരിച്ചു. മതപരമായ കാരണങ്ങൾ മൂലമാണ് അലി മദ്യ കമ്പനിയുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ ഇറങ്ങുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇസ്ലാം മതവിശ്വാസിയായ മൊയിന്‍ അലി മദ്യം ഉപയോഗിക്കുകയോ മദ്യത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറില്ല. ദേശീയ ടീമില്‍ കളിക്കുമ്പോഴും മദ്യത്തിന്‍റെ പരസ്യത്തില്‍ നിന്നും മൊയീന്‍ അലി ഒഴിവാകാറുണ്ട്. മുൻപും താരം പല ടൂർണമെന്റിലും ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
advertisement

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്‌ എന്‍ ജെ 10000 എന്ന ലോഗോയാണ് മൊയിന്‍ അലിയുടെ ജേഴ്‌സിയില്‍ നിന്ന് നീക്കുക. ഐ പി എല്ലിന്‍റെ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി കളിക്കുന്നത്. ടൂര്‍ണമെന്‍റിനു മുന്നോടിയായി മൊയിന്‍ അലിയുടെ ആവശ്യം അനുവദിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. മോയീൻ അലിയുടെ ദേശിയ ടീമിലെ സഹതാരമായ ആദില്‍ റഷീദും ഇത്തരത്തിൽ അലിയോടൊപ്പം ചേരാറുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.

advertisement

Also Read- IPL 2021 | 'പവർ ഹിറ്റിങ് വേണ്ട, നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ഐ പി എല്ലിൽ തിളങ്ങാം': ചേതേശ്വർ പൂജാര

നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലായിരുന്ന മൊയീന്‍ അലി ഈ സീസണിലാണ് ചെന്നൈയിലെത്തിയത്. ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ താരത്തെ ഏഴ് കോടിക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 19 മത്സരങ്ങളില്‍ നിന്നുമായി 309 റണ്‍സ് നേടിയ താരം പത്ത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 66 റൺസാണ് ഉയര്‍ന്ന സ്‌കോര്‍. 18 റൺസ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. ഈയിടെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ചെന്നൈ ടീമിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ ടെസ്റ്റിൽ മൊയീൻ അലി തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച വെച്ചിരുന്നു.

advertisement

ഈയിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ കീഴിൽ കളിക്കാനുള്ള തന്റെ ആഗ്രഹവും അലി തുറന്ന് പറഞ്ഞിരുന്നു. മിക്ക ക്രിക്കറ്റ് താരങ്ങളും ധോണിയുടെ കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, അതവരുടെ കളി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നുമാണ് മൊയീൻ അലി പറഞ്ഞത്. "ധോണിക്ക് കീഴില്‍ കളിച്ച കളിക്കാരോട് ഞാന്‍ സംസാരിച്ചു, അദ്ദേഹം അവരുടെ ഗെയിം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരു മികച്ച ക്യാപ്റ്റന്‍ അത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു"-മൊയീന്‍ അലി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Moeen Ali asked the Chennai Super Kings management to remove the alcohol brand logo from his jersey and the franchise agreed to the England all-rounder's request.

മലയാളം വാർത്തകൾ/ വാർത്ത/IPL/
മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ വിയോജിപ്പ് പ്രകടിപ്പിച്ച് മൊയീൻ അലി; ആവശ്യം അംഗീകരിച്ച് ചെന്നൈ ടീം
Open in App
Home
Video
Impact Shorts
Web Stories