IPL 2021 | 'പവർ ഹിറ്റിങ് വേണ്ട, നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ഐ പി എല്ലിൽ തിളങ്ങാം': ചേതേശ്വർ പൂജാര

Last Updated:

താൻ ഒരു നല്ല പവർ ഹിറ്റർ അല്ല പക്ഷേ ക്രിക്കറ്റ് ഷോട്സ് കളിച്ചു തന്നെ ഐ പി എല്ലിലും ടി20യിലും റൺസ് എടുക്കാം. നല്ല ടൈമിങ് ആണ് പ്രധാനം. കോഹ്ലിയും രോഹിത് ശർമ്മയും അതിന് ഉദാഹരണമാണെന്നാണ് പൂജാര പറയുന്നത്.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐ പി എല്ലിൽ കളിക്കാൻ തിരികെ എത്തിയിരിക്കുകയാണ് ചേതേശ്വർ പൂജാര. ഈ വർഷം നടന്ന ലേലത്തിൽ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചേതേശ്വർ പൂജാരയെ ചെന്നൈ ടീമിലെത്തിച്ചത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയ പൂജാര തനിക്ക് ഐ പി എല്ലിലും തിളങ്ങാൻ ആകും എന്നാണ് അവകാശപ്പെടുന്നത്. താൻ ഒരു നല്ല പവർ ഹിറ്റർ അല്ല പക്ഷേ ക്രിക്കറ്റ് ഷോട്സ് കളിച്ചു തന്നെ ഐ പി എല്ലിലും ടി20യിലും റൺസ് എടുക്കാം. നല്ല ടൈമിങ് ആണ് പ്രധാനം. കോഹ്ലിയും രോഹിത് ശർമ്മയും അതിന് ഉദാഹരണമാണെന്നാണ് പൂജാര പറയുന്നത്.
ആദ്യമൊക്കെ ടി20 കളിക്കുമ്പോൾ തന്റെ ടെസ്റ്റ്‌ ശൈലിക്കും ബാറ്റിംഗ് രീതിക്കും അത് പ്രശ്നമാകുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇപ്പോൾ ആ പ്രശ്നമില്ല. കാരണം എന്ത് വന്നാലും നമ്മുടെ സ്വാഭാവിക ശൈലി നഷ്ടപ്പെടില്ല എന്ന് തനിക്ക് ഇപ്പോൾ നല്ല ബോധ്യമുണ്ട്. ഒരിക്കൽ രാഹുൽ ദ്രാവിഡ്‌ തന്നോട് ഈ കാര്യം പറഞ്ഞിരുന്നെന്നും പൂജാര കൂട്ടിച്ചേർത്തു.
"എന്നെ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയ സമയം എല്ലാ ഫ്രാഞ്ചൈസികളും കയ്യടിച്ചതായാണ് പറയുന്നത്. ഇന്ത്യന്‍ ടീമിന് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുകയും, അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആളുകള്‍ നമ്മളെ സ്‌നേഹിക്കും. ടീമിന് വേണ്ടി ഞാന്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. എന്റെ മൂല്യം അവര്‍ക്കറിയാം. ഫ്രാഞ്ചൈസികള്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിലെ എന്റെ എല്ലാ സഹതാരങ്ങള്‍ക്കും അത് സന്തോഷമായി. "പൂജാര പറഞ്ഞു.
advertisement
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലുള്ളവരില്‍ ഐ പി എല്ലില്‍ കളിക്കാത്തതായി താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഈ തവണ ഹനുമാ വിഹാരിയാണ് കളിക്കാത്തത്. അതില്‍ പൂജാരക്ക് സങ്കടമുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരി നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനും, സണ്‍റൈസേഴ്‌സിനും വേണ്ടി കളിച്ച താരമാണ്. എന്നാല്‍ പതിനാലാം സീസണിന് മുന്‍പായുള്ള താരലേലത്തില്‍ വിഹാരിയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നില്ല. നേരത്തെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു വിഹാരി ഇനിയും ഐപിഎല്ലില്‍ കളിക്കണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
advertisement
അടുത്തിടെ പൂജരെയുടെ വമ്പൻ ഷോട്ടുകൾ കളിക്കുന്ന ഒരു വീഡിയോ വൈറലായി മാറിയിരുന്നു. 2021 ഐ പി എല്ലിനു മുന്നോടിയായുള്ള പരിശീലനത്തിൽ എല്ലാ ടീമുകളും മുഴുകിയിരുന്നു. ആരാധകർക്കായി പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചെന്നൈ ടീം പുറത്ത് വിട്ടപ്പോഴാണ് ചേതേശ്വർ പൂജാരയുടെ ബാറ്റിംഗ് ശൈലി എല്ലാവരുടെയും ശ്രദ്ധയിൽ പെടുന്നത്. ബാറ്റിംഗ് സ്റ്റാൻഡ്സിൽ മാറ്റം വരുത്തി അല്പം കൂടി തുറന്ന സ്റ്റാൻഡ്സും ഉയർന്ന ബാക്ക്ലിഫ്റ്റുമായാണ് ഐ പി എല്ലിനായി പൂജാര എത്തുന്നത്.
advertisement
കൊൽക്കത്ത നൈറ്റ് റൈഡേസ്ഴ്സിനു വേണ്ടി 2010ൽ ഐപിഎൽ കരിയർ ആരംഭിച്ച പൂജാര റോയൽ ചലഞ്ചേഴ്സിൽ മൂന്ന് സീസൺ കളിച്ചു. 2014ലാണ് അദ്ദേഹം അവസാനമായി ഐപിഎലിൽ കളിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അദ്ദേഹം 18 പന്തുകളിൽ 19 റൺസെടുത്ത് പുറത്താവുകയായിരുന്നു. 2014ൽ കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ച താരത്തെ ആ സീസണു ശേഷം ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയായിരുന്നു.
News summary: I am not a power-hitter but I try to learn from likes of Virat Kohli and Rohit Sharma :Cheteshwar Pujara
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'പവർ ഹിറ്റിങ് വേണ്ട, നല്ല ക്രിക്കറ്റ് ഷോട്ടുകൾ കളിച്ച് ഐ പി എല്ലിൽ തിളങ്ങാം': ചേതേശ്വർ പൂജാര
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement