ഈയിടെ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റേതു മാത്രമായ സവിശേഷതകളും വിജയ രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. നൂറു ശതമാനം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നവരാണ് മുംബൈ ടീമിലെ ഇന്ത്യൻ താരങ്ങൾ. കഴിവുറ്റ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യമാണ് മുംബൈയുടെ പ്രധാന ശക്തിയെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. രോഹിത് ശർമയും സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രാഹുൽ ചാഹറുമെല്ലാം അടങ്ങുന്ന മുംബൈയുടെ ഇന്ത്യൻ താരങ്ങളെല്ലാം സ്വന്തം നിലയിൽ മത്സരം ജയിപ്പിക്കാൻ കഴിയുന്നവരാണെന്നും, മറ്റൊരു ടീമിനും ഐ പി എല്ലിൽ ഇത്രയും കരുത്തുറ്റ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
advertisement
ഇപ്പോൾ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഏറ്റവുമധികം ഭയപ്പെടേണ്ട ടീം ആരാണന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേരാണ് അദ്ദേഹം മുംബൈയുടെ മുഖ്യ എതിരാളികളായി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഡൽഹിയെ വീഴ്ത്തിയായിരുന്നു മുംബൈ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്. ഡൽഹിയുടെ കന്നി ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈയെ ഞെട്ടിക്കാന്‍ ഡൽഹിക്കു കഴിയുമെന്നാണ് ചോപ്ര പറയുന്നത്.
Also Read- മൊയീൻ അലി മുതൽ റാഷിദ് ഖാൻ വരെ; മദ്യ ബ്രാൻഡുകൾ എൻഡോസ് ചെയ്യാൻ വിസമ്മതിച്ച ക്രിക്കറ്റ് താരങ്ങളെ അറിയാം
പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ശ്രേയസ് അയ്യർക്ക് പകരമായി ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ഇത്തവണ ഡൽഹി ടീമിനെ നയിക്കുന്നത്. മുംബൈയുടേത് പോലെ തന്നെ മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ ശക്തിയെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഡൽഹിയുടെ ഇന്ത്യന്‍ നിര ഗംഭീരമാണ്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അവരുടെ ടീമിന്റെ ഭാഗമാണ്. ഇവയില്‍ ചിലര്‍ മാച്ച് വിന്നര്‍മാരുമാരും ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന സംഭാവന നല്‍കാന്‍ സാധിക്കുന്നവരുമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
News summary: Aakash Chopra has said the Delhi Capitals are an extremely strong team and can challenge the mighty Mumbai Indians in IPL 2021.
