TRENDING:

ഗ്യാലറിയിലിരുന്ന് ഭാര്യയെ പരിചയപ്പെടുത്തി സുഹൃത്ത്; 'കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു സംസൺ

Last Updated:

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞാണ് സഞ്ജു സംസാരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഗ്യാലറിയിലിരുന്ന സുഹൃത്തുമായി മലയാളത്തില്‍ സംസാരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ബൗണ്ടറി ലൈനിന് സമീപത്ത് നിന്ന് ഗ്യാലറിയിലിരിക്കുന്ന സുഹൃത്തിനോടും ഭാര്യയോടും സഞ്ജു സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ നവമാധ്യമങ്ങളിൽ വൈറലായി.
sanju samson
sanju samson
advertisement

''സഞ്ജൂ.. ഇതാണ് വൈഫ്'' എന്ന ആമുഖത്തോടെ സുഹൃത്ത് ഭാര്യയെ സഞ്ജുവിന് ആദ്യം പരിചയപ്പെടുത്തി. 'ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു തിരിച്ചുചോദിച്ചു. 'ഒരു മാസം ആയതേയുള്ളൂ..ഞാന്‍ അയച്ചിരുന്നല്ലോ' എന്ന് യുവാവ് മറുപടി നല്‍കുന്നുണ്ട്. അതാണ് എനിക്ക് ഓര്‍മയെന്ന് പറഞ്ഞ സഞ്ജു, തുടര്‍ന്ന് രണ്ടു പേരും ഇവിടെ സെറ്റില്‍ഡ് ആണോ എന്നും ചോദിക്കുന്നുണ്ട്.

Also Read- IPL 2021 MI vs PBKS| വിജയവഴിയിലേക്ക് തിരിച്ചെത്തി മുംബൈ; പഞ്ചാബിനെ തകർത്തത് ആറു വിക്കറ്റിന്

advertisement

വീഡിയോ:

Also Read- വെറും 10 ലക്ഷം രൂപയ്ക്ക് ഞാന്‍ എന്തിന് അത് ചെയ്യണം; എസ് ശ്രീശാന്ത്

ദുബായിലാണ് ഹൈദരാബാദും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്നത്. 23 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ സഞ്ജുവിന്റെ സുഹൃത്ത് ആരാണെന്നത് വ്യക്തമല്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞാണ് സഞ്ജു സംസാരിക്കുന്നത്.

advertisement

Also Read- IPL 2021| 'ഓറഞ്ച് ജേഴ്സിയിൽ ഇനിയുണ്ടാകില്ല'; വാർണർ ഹൈദരാബാദ് വിടുന്നു; സൂചനകൾ നൽകി താരം

ഹൈദരാബാദിനെതിരായ മത്സരത്തോടെ ഐപിഎൽ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന 19ാമത്തെ താരമായി സഞ്ജു സംസൺ മാറിയിരുന്നു. 433 റൺസോടെ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. സൺറൈസേഴ്സിനെതിരെ ഏറ്റവും അധിരം റൺ നേടുന്ന താരമായും സഞ്ജു മാറി. 615 റൺസാണ് ഹൈദരാബാദിനെതിരെ സഞ്ജു ഇതുവരെ നേടിയത്. ഐപിഎൽ സീസണിൽ സഞ്ജു 400ൽ അധികം റൺസ് നേടുന്നത് ഇതു രണ്ടാം തവണയാണ്. 2018 സീസണിൽ 441 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

advertisement

Also Read- മുന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍; പ്രാർത്ഥനകളോടെ പാക്-ഇന്ത്യന്‍ ആരാധകര്‍

മലയാളം വാർത്തകൾ/ വാർത്ത/IPL/
ഗ്യാലറിയിലിരുന്ന് ഭാര്യയെ പരിചയപ്പെടുത്തി സുഹൃത്ത്; 'കല്ല്യാണം കഴിഞ്ഞതേ ഉള്ളല്ലേ' എന്ന് സഞ്ജു സംസൺ
Open in App
Home
Video
Impact Shorts
Web Stories