S Sreesanth |'വെറും 10 ലക്ഷം രൂപയ്ക്ക് ഞാന്‍ എന്തിന് അത് ചെയ്യണം'; ഒത്തുകളി വിവാദത്തില്‍ മനസ്സ് തുറന്ന് എസ് ശ്രീശാന്ത്

Last Updated:

'അക്കാലത്ത് ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്ല് പോലും രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വരുമായിരുന്നു,'- ശ്രീശാന്ത് പറഞ്ഞു.

News18
News18
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയ മലയാളി സാന്നിധ്യമായിരുന്നു എസ് ശ്രീശാന്ത്. ടി20, ഏകദിന ലോകകപ്പുകളില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഈ മലയാളി പേസര്‍. എന്നാല്‍ 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഉയര്‍ന്ന ഒത്തുകളി ആരോപണം ശ്രീശാന്തിന്റെ കരിയറില്‍ തിരിച്ചടിയാവുകയായിരുന്നു.
ഇപ്പോഴിതാ 2013ലെ വാതുവയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി എത്തുകയാണ് എസ് ശ്രീശാന്ത്. 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ശ്രീശാന്ത് ചോദിച്ചു.
ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.'- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.
advertisement
'ഞാന്‍ ആ വര്‍ഷത്തെ ഇറാനി ട്രോഫിയില്‍ കളിച്ചിരുന്നു, അതോടെ ആ വര്‍ഷം നടക്കാനിരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയായിരുന്നു എന്റെ ലക്ഷ്യം, ആ പര്യടനത്തിനുള്ള ടീമിലുള്‍പ്പെടാന്‍ എനിക്ക് സാധ്യതയുണ്ടായിരുന്നു. ആ ഒരു സാഹചര്യത്തില്‍ ഞാനെന്തിന് അത് ചെയ്യണം? അതും വെറും പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി. ഞാന്‍ വലിയ കാര്യമായി പറയുകയല്ല, അക്കാലത്ത് ഞാന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്ല് പോലും രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വരുമായിരുന്നു,'- ശ്രീശാന്ത് പറഞ്ഞു.
'എല്ലാ പേയ്മെന്റുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തിയിരുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ എല്ലാം പ്രാര്‍ഥനകളാണ് ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്നെ സഹായിച്ചത്'- ശ്രീശാന്ത് പറഞ്ഞു.
advertisement
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ശ്രീശാന്തിന് ബി സി സി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് കേസില്‍ തെളിവില്ലാത്തതിനാല്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നിട്ടും വിലക്ക് നീക്കാന്‍ തയ്യാറാകാതിരുന്ന ബി സി സി ഐ ഒടുവില്‍ വിലക്ക് ഏഴ് വര്‍ത്തേക്കായി ചുരുക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിലക്ക് നീങ്ങിയ ശ്രീശാന്ത് കേരളത്തിനായി ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച ശ്രീശാന്തിന് പക്ഷേ ഐ പി എല്‍ ടീമുകളിലൊന്നിലും ഇടംനേടാനായില്ല.
advertisement
27 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനവും 10 ട്വന്റി20യുമാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 169 രാജ്യാന്തര വിക്കറ്റും ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ശ്രീശാന്ത് കാഴ്ച വെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
S Sreesanth |'വെറും 10 ലക്ഷം രൂപയ്ക്ക് ഞാന്‍ എന്തിന് അത് ചെയ്യണം'; ഒത്തുകളി വിവാദത്തില്‍ മനസ്സ് തുറന്ന് എസ് ശ്രീശാന്ത്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement