TRENDING:

'ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയില്ല, എനിക്ക് ഞാനായാൽ മതി': സഞ്ജു സാംസൺ

Last Updated:

ടൂര്‍ണമെന്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന വിമർശനം ഇപ്പോൾ തന്നെ സഞ്ജുവിന് നേരെ ഉണ്ട്. ഇതോടെ ഈ സീസണില്‍ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്തുന്നതിന് ഒപ്പം ടീമിനെ പ്ലേഓഫ് കടത്തി മികവിലേക്ക് എത്തിക്കണം എന്ന സമ്മര്‍ദവും സഞ്ജുവിന് ചുമലിലുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണത്തെ ഐ പി എൽ സീസണിൽ ഒരുപാട് മാറ്റങ്ങളോടെയും പ്രതീക്ഷകളോടെയും ഇറങ്ങുന്ന ടീമാണ് രാജാസ്ഥാൻ റോയൽസ്. ആദ്യമായാണ് ഒരു മലയാളി താരം ഒരു ഐ പി എൽ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാനായും നായകനായും പരാജയപ്പെട്ടതോടെയാണ് പതിനാലാം സീസണിലേക്ക് ടീമിനെ നയിക്കാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ തെരഞ്ഞെടുത്തത്. സ്മിത്ത് ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇറങ്ങുന്നത്.
advertisement

ഇന്ത്യന്‍ ടീമിലെയും രാജസ്ഥാന്‍ റോയല്‍സ് നായകനായുമുള്ള തന്റെ പ്രതീക്ഷകള്‍ പങ്കു വെക്കുകയാണ് സഞ്ജു സാംസണ്‍. 'ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപറ്റനാണ് എം എസ് ധോണി. ഒരാള്‍ക്കും ധോണിയെ പോലെ ആകാന്‍ കഴിയില്ല. ഞാനായിട്ടിരിക്കാനാണ് എനിക്കിഷ്ടം. താരതമ്യം വേണ്ട, സഞ്ജു സാംസണ്‍ എന്നത് തന്നെ ധാരാളമാണ്' - സഞ്ജു അഭിപ്രായം വ്യക്തമാക്കി.

'റോയല്‍സിനെ നയിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുപാട് വ്യത്യസ്ത ചിന്തകള്‍ എന്റെ മനസിലൂടെ കടന്ന് പോകുന്നു. എന്നാല്‍ കാര്യങ്ങള്‍ ലളിതമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സന്തോഷത്തോടെയാണ് ഈ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തത്' - സഞ്ജു കൂട്ടിച്ചേർത്തു.

advertisement

കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ

ക്യാപ്റ്റൻസി എന്ന വമ്പൻ ഉത്തരവാദിത്തത്തെക്കുറിച്ചും സഞ്ജു മനസ് തുറന്നു. 'സത്യസന്ധമായി പറയുകയാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നെ തേടി വരുമെന്ന് കരുതിയതല്ല. ടീം ഉടമ മനോജ് ബദലെയാണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ഒരുപാട് ആവശ്യപ്പെട്ടത്. ഐ പി എല്‍ താരലേലത്തില്‍ വേണ്ടതെല്ലാം തന്നെ ഫ്രാഞ്ചൈസി ചെയ്തിട്ടുണ്ട്. ബാറ്റിംഗ്, ബൗളിംഗ് അടക്കം എല്ലാ മേഖലയിലും ടീം ശക്തമാണ്. ടീമിന് വേണ്ട എല്ലാവിധ താരങ്ങളെയും ടീം മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്' - സഞ്ജു വ്യക്തമാക്കി.

advertisement

ഇത്തവണത്തെ താരലേലത്തിൽ ഐ പി എൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്കാണ് സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരങ്ങളായ ബെൻ സ്റ്റോക്സും ആർച്ചറും ടീമിലുണ്ട്. കൈക്ക് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ആർച്ചർ ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തും. ഐ പി എല്ലിലെ പ്രഥമ ചാമ്പ്യൻമാരാണ് രാജസ്ഥാൻ റോയൽസ്. അതിനുശേഷം ടീമിന് ഒന്നാമതെത്താൻ കഴിഞ്ഞിട്ടില്ല.

ടൂര്‍ണമെന്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന വിമർശനം ഇപ്പോൾ തന്നെ സഞ്ജുവിന് നേരെ ഉണ്ട്. ഇതോടെ ഈ സീസണില്‍ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്തുന്നതിന് ഒപ്പം ടീമിനെ പ്ലേഓഫ് കടത്തി മികവിലേക്ക് എത്തിക്കണം എന്ന സമ്മര്‍ദവും സഞ്ജുവിന് ചുമലിലുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: 'No one can be like MS Dhoni, I would like to be myself,' says Rajasthan Royals captain Sanju Samson. Samson explained that a lot is going on in his mind about the captaincy of the team but going into the season, he would like to keep things simple.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
'ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയില്ല, എനിക്ക് ഞാനായാൽ മതി': സഞ്ജു സാംസൺ
Open in App
Home
Video
Impact Shorts
Web Stories